അമ്പിളിപ്പൂരം

കോഴിക്കോട് : തൊണ്ടയാട് ലേണേര്‍സ് ഹോമില്‍ നാട്ടുകാര്‍ സൂപ്പര്‍-ബ്ലൂ-ബ്ലഡ് മൂണിനെ വരവേറ്റു. ടെലസ്കോപ്പിലൂടെ അപൂര്‍വമായ ഈ പ്രകൃതിദൃശ്യം കണ്ട് വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് ജനങ്ങള്‍ വിസ്മയം കൊണ്ടു. പൂര്‍ണചന്ദ്രഗ്രഹണ സമയത്ത് മധുരം നുണഞ്ഞുകൊണ്ടാണവര്‍ രക്തചന്ദ്രനെ സ്വീകരിച്ചത്. ഫെബ്രുവരി 12ന് തൊണ്ടയാട് നടക്കുന്ന ജനോത്സവം – പാട്ടുപന്തലിന്റെ ഭാഗമായാണ് അമ്പിളിപ്പൂരം കൊണ്ടാടിയത്. ശാസ്ത്രസാഹിത്യ പരിഷത്തും തൊണ്ടയാട് ലേണേര്‍സ് ഹോമും നേതൃത്വം നല്‍കി. ലേണേര്‍സ് ഹോം പ്രിന്‍സിപ്പല്‍ പ്രഭുരാജ് പതിയേരി, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മറ്റി മെമ്പര്‍ കയനാട്ടില്‍ പ്രഭാകരന്‍, വിജയന്‍ കോവൂര്‍, ഡോ.ബിന്ദു മാടക്കുനി, ബി.എസ്. മനോജ് എന്നിവര്‍ സംസാരിച്ചു. ടി.പി.സുധാകരന്‍, ടി.പി.പത്മലോചന, പി.ബാലാമണി, പി.വി നന്ദകുമാര്‍, ബിന്ദു ശിവദാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ