എറണാകുളത്ത് ചന്ദോത്സവം പരിശീലനം.
chandrolsavam ekm
എറണാകുളം ജില്ലാവിദ്യാഭ്യാസവിഷയസമിതിയുടെ നേതൃത്വത്തിൽ ജൂലൈ ‘ചാന്ദ്രോത്സവം’ മോഡ്യൂൾ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ വിഷയസമിതി ചെയർമാൻ പ്രൊഫ. പി ആർ രാഘവൻ മോഡ്യൂൾ പരിചയപ്പെടുത്തി. കൺവീനർ സി പി പോൾ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. മേഖലാതലത്തിലും പഞ്ചായത്ത് തലത്തിലും പരിശീലനം നടത്തുന്നതിനും ജൂലൈ 21 മുതൽ 31 വരെ സ്‌കൂളുകളിൽ ചന്ദ്രോത്സവം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.വിദ്യാഭ്യാസ വിഷയ സമിതി ജോയിന്റ് കൺവീനർ രുഗ്മിണി നന്ദി പറഞ്ഞു