ആനന്ദപുരം യൂണിറ്റ് വാര്‍ഷികം

ശാസ്ത്രസാഹിത്യ പരിഷത്ത് ആനന്ദപുരം യൂണിറ്റ് വാര്‍ഷികസമ്മേളനം മാര്‍ച്ച് 11ന് പ്രസിഡണ്ട് വി.ജി.രജനിയുടെ അധ്യക്ഷതയില്‍ ആനന്ദപുരം ഗവണ്‍മെന്റ് യു.പി.എസില്‍ നടന്നു. യൂണിറ്റ് സെക്രട്ടറി എ.ടി.നിരൂപ് റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. ഇരിങ്ങാലക്കുട മേഖലാസെക്രട്ടറി റഷീദ് കാറളം യൂണിറ്റ് രേഖ അവതരിപ്പിച്ചു. തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റിയംഗം വി.എ.മോഹനന്‍ രണ്ടാം കേരളപഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവതരണം നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ്‍പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.ഭാനുമതി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ ഭാരവാഹികള്‍ : പ്രസിഡണ്ട് – വി.ജി.രജനി, വൈസ്‍പ്രസിഡണ്ട് – പി.ഭാനുമതി ടീച്ചര്‍, സെക്രട്ടറി – എ.ടി.നിരൂപ്, ജോയിന്റ് സെക്രട്ടറി – സവിതാ ബാലകൃഷ്ണന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *