ആരോഗ്യ പ്രവർത്തക കൺവെൻഷൻ

0
ജില്ലാ ആരോഗ്യ പ്രവർത്തക കൺവെൻഷനില്‍ നിന്ന്

എറണാകുളം: ജില്ലാ ആരോഗ്യ പ്രവർത്തക കൺവെൻഷൻ ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടൽ എന്ന വിഷയമവതരിപ്പിച്ച്‌ സംസ്ഥാന ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ്, ഡോ. ആശ വിജയൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. മാത്യു നമ്പേലി അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി ഐ വർഗ്ഗീസ്, ഡോ. നിഖിലേഷ് എന്നിവർ സംസാരിച്ചു. കെ ഡി കാർത്തികേയൻ സ്വാഗതവും സിബി അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 64 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *