ആവേശമായി കണ്ണൂരിലെ വിജ്ഞാനോത്സവങ്ങള്‍

0
വിജ്ഞാനോൽസവം ഇരിട്ടി കേന്ദ്രം കീഴൂർ വി.യു.പി. സ്കൂളിൽ

ഇരിട്ടി : വിജ്ഞാനോൽസവം ഇരിട്ടി കേന്ദ്രം കീഴൂർ വി.യു.പി. സ്കൂളിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ സരസ്വതി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി വി പ്രേമവല്ലി അധ്യക്ഷം വഹിച്ചു. നന്മ പബ്ലിക് ലൈബ്രറി സെക്രട്ടറി ഹരീന്ദ്രൻ പുതുശ്ശേരി, പി.ടി.എ. പ്രസിഡന്റ് സി ബാബു എന്നിവർ സംസാരിച്ചു. അക്കാദമിക് കൺവീനർ പി ആർ അശോകൻ വിശദീകരണം നടത്തി. ഇരിട്ടി യൂണിറ്റ് സെക്രട്ടറി കെ മോഹനൻ സ്വാഗതവും മേഖലാ കമ്മറ്റി അംഗം കെ എൻ രവീന്ദ്രനാഥ്‌ നന്ദിയും പറഞ്ഞു. എൽപി വിഭാഗത്തിൽ 80 കുട്ടികളും യുപി വിഭാഗത്തിൽ 47 കുട്ടികളും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഇരിട്ടി യുണിറ്റ് പ്രസിഡന്റ് എം ഷൺമുഖൻ അധ്യക്ഷം വഹിച്ചു. വി.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സന്തോഷ് കെ വി സംസാരിച്ചു. കെ സുരേശൻ സ്വാഗതവും സുമ സുധാകരൻ നന്ദിയും പറഞ്ഞു.

മലപ്പട്ടം: മലപ്പട്ടം പഞ്ചായത്തുതല വിജ്ഞാനോത്സവം പൂക്കണ്ടം എ കുഞ്ഞിക്കണ്ണൻ സ്മാരക സി.ആര്‍.സി. വായനശാല & ഗ്രന്ഥാലയത്തിൽ ആര്‍.ജി.എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് പി പുഷ്പജൻ മുഖ്യാതിഥിയായി. കേന്ദ്ര നിർവാഹക സമിതിയംഗം ഒ സി ബേബി ലത അധ്യക്ഷത വഹിച്ചു. മേഖലാ പ്രവർത്തകരായ ബിന്ദു സി, ഉഷ പി സി, പി എ പുരുഷോത്തമൻ, ജിഷ കെ വി, പ്രസാദ് കെ എ, വി പി വത്സരാജൻ, മിത, അഖില, ഗീത ടീച്ചർ, ഷിജു പി എന്നിവർ സംസാരിച്ചു. എല്‍.പി., യു.പി. വിഭാഗങ്ങളിലായി പഠനപ്രവർത്തനങ്ങൾ നടന്നു. മലപ്പട്ടം പ്രഭാകരൻ സമ്മാനദാനം നടത്തി. കർഷക സംഘം മലപ്പട്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സദ്യയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *