ഇരിട്ടി യൂണിറ്റ് സമ്മേളനം

ഇരിട്ടി യൂണിറ്റ് സമ്മേളനം ടി.വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: ഇരിട്ടി യൂണിറ്റ് സമ്മേളനം രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ മുന്‍ നിർവ്വാഹക സമിതി അംഗം ടി വി നാരായണൻ ഉദ്ഘാടനം ചെയ്തു. “പൗരത്വ ബില്ലും, ഇന്ത്യൻ ഭരണഘടനയും” എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് നടത്തി. ഇരിട്ടി നഗരസഭാ കൗൺസിലർ പി വി പ്രേമവല്ലി അധ്യക്ഷയായി. യൂണിറ്റ് സെക്രട്ടറി കെ.മോഹനൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ രേഖ മേഖലാ ട്രഷറർ സുരേഷ് മാസ്റ്റർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പി എം ദിവാകരൻ, മനോജ് കെ, സുജാ എ ആർ, കവിത പി എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മറ്റി അംഗം കെ ബാലകൃഷണൻ കലാജാഥാ സ്വീകരണ പരിപാടി വിശദീകരിച്ചു. ആദ്യ പുസ്തക വില്പന സതീശൻ വി പി ക്ക് പുസ്തകം നലകി കൊണ്ട് അദ്ദേഹം നിർവ്വഹിച്ചു. മേഖലാ കമ്മറ്റി അംഗം പി ആർ അശോകൻ മാസ്റ്റർ പുതിയ അംഗത്വം ഏറ്റുവാങ്ങി. തുടർന്ന് പുതിയ ഭാരവാഹികളുടെ പാനൽ മേഖലാ കമ്മിറ്റി അംഗം കെ എൻ രവീന്ദ്രനാഥ് അവതരിപ്പിച്ചു. യുണിറ്റ് സെക്രട്ടറി സ്വാഗതവും ജോയിന്റ് സെക്രട്ടറി മനോജ് അത്തിത്തട്ട് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *