എറണാകുളം ജില്ലാ വിദ്യാഭ്യാസ ശില്‍പശാല

എറണാകുളം: ജില്ലാ വിദ്യാഭ്യാസ ശില്‍പശാല പരിഷദ്ഭവനില്‍ വച്ച് ജില്ലാ പ്രസിഡന്റ് ശ്രീമതി ശാന്തിദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. 13 മേഖലകളില്‍ നിന്നായി 47 പേര്‍ പങ്കെടുത്തു. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിനെക്കുറിച്ച് പ്രശസ്ത ടെലിവിഷന്‍ അവതാരകനും സ്റ്റേജ് പെര്‍ഫോര്‍മറുമായ മനു ജോസ് ക്ലാസെടുത്തു. വിജ്ഞാനോത്സവം പിന്നിട്ട വഴികള്‍, ആ വലിയ കാല്‍വെപ്പിന് അരനൂറ്റാണ്ട് എന്നീ വിഷയങ്ങള്‍ സംസ്ഥാന വിദ്യാഭ്യാസ കണ്‍വീനര്‍ വി.വിനോദ് വിശദീകരിച്ചു. അനുബന്ധപരിപാടികളായി നടക്കേണ്ട ജ്യോതിശാസ്ത്ര ലാബ്, ജ്യോതിശാസ്ത്ര സംവാദം എന്നിവയേക്കുറിച്ചുള്ള ഡെമോ: ക്ലാസ് ടി.ആര്‍.സുകുമാരന്‍ മാസ്റ്റര്‍ നയിച്ചു. ജില്ലാ വിജ്ഞാനോത്സവ ഉപസമിതി കണ്‍വീനര്‍ ഇ.ടി. രാജന്‍ ഭാവി പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപസമിതി കണ്‍വീനര്‍ കെ.കെ. ഭാസ്‌ക്കരന്‍ സ്വാഗതവും ജില്ലാ ബാലവേദി കണ്‍വീനര്‍ ഡോ. പി. ജലജ നന്ദിയും പറഞ്ഞു.

You may have missed