കളിക്കളങ്ങള്‍ ഞങ്ങളുടേത് കൂടിയാണ് ജന്റര്‍ ന്യൂട്രല്‍ വോളിബോള്‍

ഇരിട്ടി : ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവത്തിന്റെ ഭാഗമായി കളിക്കളങ്ങള്‍ പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശം ഉയര്‍ത്തി ‍ജന്റര്‍ ന്യൂട്രല്‍ വോളിബോള്‍ മത്സരം സംഘടിപ്പിച്ചു. മുടക്കോഴി സി.അനന്തന്‍ സ്മാരക ഗ്രൗണ്ടില്‍ വച്ച് നടന്ന മത്സരത്തില്‍ പാല ഗവ. ഹയര്‍സെക്കണ്ടറിയിലെ പെണ്‍കുട്ടികളും സി.എ.എസ് മുടക്കോഴിയിലെ ആണ്‍കുട്ടികളും സംയുക്തടീമുകളാക്കിയാണ് മത്സരം നടത്തിയത്.
മത്സരങ്ങള്‍ ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. എന്‍.കുമാരന്‍ അധ്യക്ഷത വഹിച്ചു. എന്‍ പങ്കജാക്ഷന്‍. കെവി വിനോദ്കുമാര്‍, എന്‍.സജീവന്‍. ടി.സുരേന്ദ്രന്‍, ഒ.പ്രതീശന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സി.എ.എസ് മുടക്കോഴി, മെക് പേരാവൂര്‍ ക്രസന്‍റ് പാലോട് പള്ളി എന്നീ ടീമുകള്‍ പങ്കെടുത്ത സൗഹൃദവോളീബോള്‍ മത്സരവും സംഘടിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ