കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം ഓൺലൈനിൽ

0
കെ എസ് ജയ ടി സത്യനാരായണൻ ടി എ ഷിഹാബുദീൻ

തൃശ്ശൂര്‍‌: ഒന്നാം ദിവസം രാജൻ നെല്ലായിയുടെ പരിഷദ്ഗാനത്തോടെ സമ്മേളനം ആരംഭിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം രാഗിണി, ടി വി രാജു എന്നിവർ യഥാക്രമം അനുശോചന പ്രമേയവും സ്വാഗതവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അധ്യക്ഷ പ്രസംഗം നടത്തി.
സാമൂഹ്യാരോഗ്യ വിദഗ്ദനും തിരുവനന്തപുരം കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ അധ്യാപകനുമായ ഡോ. ടി എസ് അനീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. “കൊവിഡ് 19 സാമൂഹ്യാരോഗ്യ വ്യവസ്ഥയുടെ ലിറ്റ്മസ് ടെസ്റ്റ് ” എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ വാർഷിക റിപ്പോർട്ടും ട്രഷറർ ടി എ ഷിഹാബുദ്ദീൻ വരവുചെലവു കണക്കും എം ആർ സുനിൽ ദത്ത് ആഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി മനോജ് കുമാർ ജില്ലാ അവലോകനവും പി കെ നാരായണൻ ജില്ലയുടെ സാമ്പത്തിക അവലോകനവും നടത്തി.
പരിസരകേന്ദ്രത്തിൽ പ്രസീഡിയം ഇരുന്ന് സമ്മേളനം നിയന്ത്രിച്ചു. ജില്ലാഭാരവാഹികളും വിഷയ സമിതി- ഉപസമിതി കൺവീനർമാരും നിര്‍വാഹക സമിതി അംഗങ്ങളും പരിസരകേന്ദ്രത്തിൽ വന്നു. മേഖലകളിൽ നിന്ന് കൗൺസിൽ അംഗങ്ങൾ ഒറ്റയ്ക്കും കൂട്ടമായും സമ്മേളനത്തിൽ പങ്കെടുത്തു. 200 ഓളം പേരെ സ്ക്രീനിൽ കാണാൻ കഴിഞ്ഞു. 50 നടുത്ത് ആളുകൾ കൂട്ടമായി പങ്കെടുത്തിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്.
നിര്‍വാഹക സമിതി അംഗം ടി ഗംഗാധരൻ സംഘടനാ രേഖ അവതരിപ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിന് നിര്‍വാഹക സമിതി അംഗം ടി കെ മീരാഭായ് ടീച്ചർ നേതൃത്വം നൽകി.
ജില്ലാകമ്മിറ്റി അംഗം ഒ എൻ അജിത്കുമാർ ആസന്നഭാവി പരിപാടികൾ അവതരിപ്പിച്ചു. സംസ്ഥാന മാസിക കൺവീനർ എം ദിവാകരൻ മാസിക പ്രചാരണം ഗൗരവമായി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.
നിര്‍വാഹക സമിതി അംഗവും ജില്ലയുടെ സംസ്ഥാന ചുമതലക്കാരനുമായ കെ പി രവി പ്രകാശ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. തുടർന്ന് പുതിയ പ്രസിഡണ്ട് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി എൻ അംബിക നന്ദി പ്രകടനം നടത്തി.
പരിസര കേന്ദ്രത്തിൽ സന്നിഹിതരായവർ മുദ്രാവാക്യം വിളിച്ചു കൊണ്ട് സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *