കോതമംഗലം മേഖലാ -തുല്യതാ സംഗമം പഞ്ചായത്ത്തല പരിശീലന പരിപാടി

0

എറണാകുളം: കോതമംഗലം മേഖല നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റയും ശാസ്ത്രസാഹിത്യ പരിഷത്തിന്റയും ആഭിമുഖ്യത്തിൽ തുല്യതാ സംഗമം പരിശീലന പരിപാടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ ആയിഷ അലി അധ്യക്ഷതവഹിച്ച യോഗത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് സെക്രട്ടറി ജോബിൻ ചെറിയാൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹീർ കോട്ടപ്പറമ്പിൽ, പത്താം വാർഡ് മെമ്പർ നാസർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് രാജമ്മ രഘു തുടങ്ങിയവർ ആശംസകൾ അര്‍പ്പിച്ചു. ജില്ലാ ജൻഡർ വിഷയസമിതി കൺവീനർ എ.എ. സുരേഷ് വിഷയാവതരണം നടത്തി .ജില്ലാ പ്രസിഡന്റ് ശാന്തിദേവി ക്ലാസുകൾ എടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ കമ്മിറ്റി അംഗങ്ങളായ സ്വാമിനി, പി.സന്തോഷ് കുമാർ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നൽകി. മേഖലാ പ്രസിഡന്റ് വത്സല മുരളി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *