ചന്ദ്രോത്സവം സംഘടിപ്പിച്ചു

ഇരട്ടി : ചുവന്ന ചന്ദ്രനെ വരവേല്‍ക്കാനും നേരില്‍ കാണാനുമായി ചന്ദ്രോത്സവം സംഘടിപ്പിച്ചു. ഇരട്ടി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ സുരേഷ് ക്ലസെടുത്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കെ.വിനോദ്കുമാര്‍, കെ.കെ. വിനീന്ദ്രന്‍, വി.പി സജീവന്‍, വി. വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുഴക്കുന്ന് പി.പി.ആര്‍ എം യുപി സ്കൂളില്‍ നടന്ന പരിപാടിയില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചന്ദ്രനെ നേരില്‍ കാണാനെത്തി. തുടര്‍ന്ന് ചന്ദ്രഗ്രഹണ സമയത്ത് തന്നെ പായസം വച്ച് വിതരണംചെയ്തു.

You may have missed