ജന്റർ കൺവെൻഷൻ

തൃശൂർ ജില്ലാ ജന്റർ കൺവെൻഷൻ ഡോ. ആർ ശ്രീലത വർമ്മ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ജില്ലാ ജന്റർ വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ കൺവെൻഷൻ ‘സ്ത്രീകളുടെ സാമൂഹ്യ പദവിയും ലിംഗനീതിയും’ എന്ന വിഷയം അവതരിപ്പിച്ച് വനിതാ സാഹിതി തൃശൂർ ജില്ലാ സെക്രട്ടറി ഡോ. ആർ ശ്രീലത വർമ്മ ഉദ്ഘാടനം ചെയ്തു. ജന്റർ വിഷയ സമിതി ജില്ലാ ചെയർപെഴ്സൺ സി വിമല അധ്യക്ഷയായി. സമകാലീന സ്ത്രീ സമൂഹവും ട്രാൻസ് ജന്റർ വിഭാഗവും നേരിടുന്ന പ്രശ്നങ്ങൾ കൺവെൻഷൻ ചർച്ച ചെയ്തു. കൺവീനർ എം ജി ജയശ്രീ സ്വാഗതവും കെ എ നാരായണൻ നന്ദിയും പറഞ്ഞു. നിർവാഹക സമിതിയംഗം പി എസ് ജൂന, ജില്ലാ പ്രസിഡണ്ട് കെ എസ് ജയ, സെക്രട്ടറി ടി സത്യനാരായണൻ, എ ബി മുഹമ്മദ് സഗീർ, പി രവീന്ദ്രൻ, കെ ബി വിജയൻ, ടി ബി വിനീത, വി ഡി മനോജ്, എം ദേവയാനി, എ പ്രേമകുമാരി, കെ കെ കസീമ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ