ജലസംരക്ഷണ സന്ദേശയാത്ര

jalasamrakshanajadha

jalasamrakshanajadha

നേമം : നേമം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 14ന് മേഖലയിലെ 11 യൂണിറ്റുകളിലൂടെയും സഞ്ചരിച്ചു കൊണ്ട് ജലസംരക്ഷണ ജാഥ നടന്നു. മേഖലയിലെ വിളപ്പിൽ യൂണിറ്റിൽ നിന്നും ആരംഭിച്ച യാത്ര പ്രാവച്ചമ്പലം അരിക്കട മുക്കിൽ സമാപിച്ചു.സമാപന യോഗം ബഹു: കാട്ടാക്കട നിയോജക മണ്ഡലം MLA ഐ.ബി.സതീഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.ജി.ഹരികൃഷ്ണണൻ, ജി.സെക്രട്ടറി, ജി.പ്രസിഡണ്ട്, മേഖലാ സെക്രട്ടറി പ്രമോദ്, എം.വി ജയകുമാർ, ഷിബു.എ.എസ്, വേണു തോട്ടും കര എന്നിവർ വിവിധയിടങ്ങളിൽ ജാഥക്ക് നേതൃത്വം നൽകി. മേഖലയിലെ സകൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ ജാഥാംഗങ്ങൾ സന്ദർശിച്ച് ജലസാക്ഷരതയെ സംബന്ധിച്ച് വിശദീകരണം നടത്തി.

You may have missed