ജൻഡർ ന്യൂട്രൽ ഫുട്ട്ബോൾ സംഘടിപ്പിച്ചു

0
വനിത ദിനത്തിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ ഫുട്ബോൾ ടൂർണമെന്റ്

എറണാകുളം: ലിംഗ തുല്യതയുടെ കളിക്കളം തീർത്ത് ജൻഡർ ന്യൂട്രൽ ഫുട്ട്ബോൾ സംഘടിപ്പിച്ചു കൊണ്ട് വനിതാനദിനത്തെ വേറിട്ട അനുഭവമാക്കി മാറ്റി തുരുത്തിക്കര യൂണിറ്റിലെ സമതവേദിയും യുവസമിതി പ്രവർത്തകരും.
പെൺകുട്ടികളും ആൺകുട്ടികളുംഉൾപ്പെടുന്ന ഏഴ് അംഗ ടീം ,ഗ്രൗണ്ടിൽ ഏത് സമയവും ടീമിലെ 4 വനിത കളിക്കാർ ഉണ്ടായിരിക്കണം. വനിത ദിനത്തിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ഈ ഫുട്ബോൾ ടൂർണമെന്റ് തടിച്ചു കൂടിയ ജനക്കൂട്ടത്തിന് വേറിട്ട ഒരു അനുഭവം തന്നെയായായിരിന്നു .
ആമ്പല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ജലജ മോഹൻ കിക്ക് ഓഫ് ചെയിതു കൊണ്ട് ടൂർണമെന്റ് ഉദ്‌ഘാടനം ചെയിതു.സമതവേദി പ്രസിഡണ്ട് ദീപ്തിമോൾ ടി പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രാൻസ് വുമനും ആക്ടിവിസ്റ്റുമായ ശിഖാ അറോറ ഖാൻ വിഷയാവതരണം നടത്തി. തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി പോൾ സി രാജ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ജെറിൻ ടി ഏലിയാസ്. ഡി വൈ എഫ് ഐ ആരക്കുന്നം മേഖല സെക്രട്ടറി ലിജോ ജോർജ്, ചലഞ്ചേഴ്‌സ് ക്ലബ് രക്ഷാധികാരി പി എ ജെയ്സൺ, റെബെൽസ് ക്ലബ് പ്രസിഡണ്ട് അനൂപ് കെ ജി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ആവേശകരമായ മത്സരത്തിൽ ചലഞ്ചേഴ്‌സ് ക്ലബ് തുരുത്തിക്കര റിബെൽസ് ക്ലബ്ബിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയെപ്പെടുത്തി ജേതാക്കളായി. വിജയികൾക്ക് ആമ്പല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ജലജ മോഹൻ ട്രോഫി വിതരണം ചെയ്തു. പങ്കെടുത്ത കളിക്കാർക്കുള്ള സമ്മാന വിതരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ രാജേന്ദ്രൻ നിർവഹിച്ചു.
മികച്ച പ്രകടനം കാഴ്ചവച്ച ചിന്ത കാരിക്കോടിന്റെ കൃഷ്‌ണേന്ദു, റിബെൽസ്‌ ക്ലബ് തുരുത്തിക്കരയുടെ കൃഷ്‌ണ പ്രിയ കെ ബി എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് രാജേഷ് ജെയിംസ് സംവിധാനം ചെയിത തണ്ടർ ലൈറ്റിനിങ് ആൻഡ് റെയിൻ എന്ന അവാർഡ് ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *