ഡൽഹി യുവസമിതി യൂണിറ്റ് ചാന്ദ്രനിരീക്ഷണം സംഘടിപ്പിച്ചു.

ഡൽഹി : യുവസമിതി ഡൽഹി യൂണിറ്റിന്റെ നേതൃത്വത്തിൽ Super Blue Blood Moon നിരീക്ഷണവും ക്ലാസും സംഘടിപ്പിച്ചു. ഇന്ത്യ ഗേറ്റിൽ വച്ച് നടന്ന പരിപാടിയിൽ, National Institute of Science Communication and Information Resources (NISCAIR) ലെ മുൻ ശാസ്ത്രജ്ഞൻ സുർജിത് സിങ് വിദ്യാർഥികളുമായി സംവദിച്ചു. സൂപ്പർ-ബ്ലൂ-ബ്ലഡ് മൂണിനു പിന്നിലുള്ള ശാസ്ത്ര സത്യങ്ങളേയും, അവയെ ചുറ്റിപ്പറ്റി പ്രചാരത്തിലുള്ള അശാസ്ത്രീയ വാദങ്ങളെയും കുറിച്ച് ചർച്ച നടന്നു. വിവിധ സർവകലാ ശാലകളിലെ വിദ്യാർഥികൾ, വിവിധ ശാസ്ത്ര-വിദ്യാർത്ഥി സംഘടനാപ്രതിനിധികൾ എന്നിവരടക്കം അമ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ