തുരുത്തിക്കരയിലെ ചന്ദ്രഗ്രഹണം

0

തുരുത്തിക്കര : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ യുവസമിതിയുടെ നേതൃത്വത്തിൽ ആകാശ അത്ഭുതം “ചന്ദ്രഗ്രഹണ നിരീക്ഷണവും ജ്യോതിശ്ശാസ്ത്ര ക്ലാസ്സും” സംഘടിപ്പിച്ചു. നൂറ്റി അൻപതു വർഷത്തിനിടയിൽ മാത്രം സംഭവിക്കുന്ന അപൂർവ ചന്ദ്രഗ്രഹണമായ സൂപ്പർ മൂണിനെ കാണുവാൻ സ്കൂൾ -കോളേജ് വിദ്യാർഥികൾ, വീട്ടമ്മമാർ, വയോജനങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് തുരുത്തിക്കര ആയുർവേദക്കവലയിൽ എത്തിച്ചേർന്നത്. മണിമലക്കുന്ന് ഗവഃകോളേജ് പ്രിൻസിപ്പൽ ഡോ:എൻ ഷാജി ഗ്രഹണ നിരീക്ഷണത്തിനും ജ്യോതിശ്ശാസ്ത്രക്ലാസ്സിനും നേതൃത്വം നൽകി. യുവസമിതി ജില്ലാകമ്മിറ്റി അംഗം ജിബിൻ ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി മാധവൻ ഉദ്ഘാടനം ചെയ്‌‌‌‌തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുധാരാജേന്ദ്രൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യുവസമിതി അംഗം നിതിൻ രാജു സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *