നയരൂപീകരണത്തിൽ നവീന മാറ്റങ്ങൾക്ക് നേതൃത്വം നൽകി ഐ.ആർ.ടി.സി.

0
2020 – 2021 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ശില്പശാല ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: 2020 – 2021 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായി ഐ.ആർ.ടി.സി.യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ള ഏകദിന ശില്പശാല നടത്തി. തണ്ണീർത്തട സംരക്ഷണം, ജലസംരക്ഷണം, വികേന്ദ്രീകൃത മാലിന്യസംസ്കരണം, ഊർജ്ജസംരക്ഷണം എന്നീ രംഗത്ത് നടത്തിയ വിജയകരമായ ഇടപെടലുകളുടെയും മാതൃകകളുടെയും തുടർച്ചയായാണ് ഇത്തരത്തിലുള്ള ഒരു ശില്പശാല സംഘടിപ്പിച്ചത്.
ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ദുരന്തലഘൂകരണങ്ങൾക്ക് പഞ്ചായത്തു തലത്തിൽ ഇടപെടലുകൾ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡോ. എസ് ശ്രീകുമാർ സംസാരിച്ചു. നിലവിൽ റവന്യൂ വകുപ്പിനു കീഴിൽ വില്ലേജ് ഓഫീസുകൾക്കാണ് ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ചുമതല. ഇത് പല പ്രതിസന്ധികളും സൃഷ്ടിച്ച സാഹചര്യം ഉണ്ടായി, അദ്ദേഹം കൂട്ടിച്ചേർത്തു. രജിസ്ട്രാർ കെ കെ ജനാർദ്ദനൻ സ്വാഗതമാശംസിച്ചു.
പ്രൊഫ. പി കെ രവീന്ദ്രൻ, പ്രൊഫ. ബി എം മുസ്തഫ, ഹരിതസഹായ സ്ഥാപനം സംസ്ഥാന കോർഡിനേറ്റർ ടി പി ശ്രീശങ്കർ, റീജണൽ കോർഡിനേറ്റർ ജയ് സോമനാഥ്, പരിഷത്ത് പ്രൊഡക്ഷൻ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി വി ജോസഫ്, ഐ.ആർ.ടി.സി. – പി.ഐ.യു. സെക്രട്ടറി എ കെ മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *