നാദാപുരം മേഖല പഞ്ചായത്ത് തല വിജ്ഞാനോത്സവം

0
വി കെ ചന്ദ്രൻ വിജ്ഞാനോത്സവം വിജയികള്‍ക്ക് സമ്മാനങ്ങള്‍വിതരണം ചെയ്യുന്നു.

നാദാപുരം: മേഖലയിൽ 7 കേന്ദ്രങ്ങളിൽ പഞ്ചായത്ത് വിജ്ഞാനോത്സവം നടന്നു. എൽ.പി. വിഭാഗത്തിലെ അന്നജത്തിന്റെ സാന്നിധ്യമറിയാനുള്ള പരീക്ഷണവും യു.പി. വിഭാഗത്തിലെ ആരോഗ്യ മാസികാനിർമ്മാണവും കുട്ടികൾക്ക് നവ്യാനുഭവമായി. വിവിധ കേന്ദ്രങ്ങളിൽ എം പി ഗംഗാധരൻ, കെ ശശിധരൻ, വി കെ ചന്ദ്രൻ, ഇ മുരളീധരൻ, കെ മാധവൻ, ടി രമേശൻ, അനുരാഗ്, പി എം രാജൻ, ടി കെ സുധീഷ്, കെ സുധീർ, സംഗീത എസ്, ചാന്ദ്നി കെ ടി കെ തുടങ്ങിയവർ നേതൃത്വം നൽകി. എടച്ചേരി, പുറമേരി, ആവോലം, കല്ലാച്ചി, വളയം, കുറുവന്തേരി, അരൂർ എന്നീ കേന്ദ്രങ്ങളിലാണ് വിജ്ഞാനോത്സവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *