പാടാം ഒത്തുചേരാം-പരിഷദ് പാട്ടുകൂട്ടം തിരുവനന്തപുരം ജില്ല

0

21/09/2022
തിരുവനന്തപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ പരിഷദ് പാട്ടുകൂട്ടം പരിശീലനം വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ. ഹരീഷിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടി ശ്രീ. കരമന ഹരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ കല-സാംസ്‌കാരിക ഉപസമിതി സംഘടിപ്പിച്ച ക്യാമ്പിൽ ശ്രീമതി. രാമ, തങ്കമണി എന്നിവരുടെ നേതൃത്വത്തിൽ പാട്ടുകൂട്ടം പരിശീലനങ്ങൾ നടന്നു. ശ്രീ. കരയ്ക്കാ മണ്ഡപം വിജയകുമാർ, ശ്രീ. രാജിത്ത്, ശ്രീ. ടി. പി. സുധാകരൻ തുടങ്ങിയവർ ക്യാമ്പിലെ പ്രധാന പങ്കാളികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *