പാഠം ഒന്ന് ആർത്തവം – ക്യാമ്പയിനു തുടക്കമായി

0

ഏപ്രിൽ മാസത്തിൽ കോതമംഗലത്തു വച്ച് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന “പാഠം ഒന്ന് ആർത്തവം” ക്യാമ്പയിനു തുടക്കം കുറിച്ചു കൊണ്ടുള്ള ശില്പശാല നടന്നു. രാവിലെ 10 നു കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് ഉത്ഘാടനം ചെയ്ത ശിൽപ്പശാലയിൽ .ഡോ. പി.എൻ.എൻ പിഷാരടി ആർത്തവത്തിന്റെ ശാരീരിക ശാസ്ത്രം എന്ന വിഷയം അവതരിപ്പിച്ചു. ആർത്തവ സമയത്തു തലച്ചോറിലും അണ്ഡാശയത്തിലും ഗർഭപാത്രത്തിലുമെല്ലാം സംഭവിക്കുന്ന മാറ്റങ്ങൾ സ്ലൈഡുകളുടെ സഹായത്തോടെ അദ്ദേഹം വിശദീകരിച്ചു. ശ്രീമതി എ.ഡി.യമുന ആർത്തവവും സമൂഹവും എന്നവിഷയവും അവതരിപ്പിച്ചു. ശ്രീ കെ.ഒ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ജനറൽ കൺവീനർ എൻ യു പൗലോസ് സ്വാഗതം പറഞ്ഞു. യുവസമിതി മേഖലാ സെക്രട്ടറി വി.എൻ അഞ്ജു, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം മിനി ഗോപി , മാതിരപ്പിള്ളി ഗ്രാമീണ വായനശാലാ സെക്രട്ടറി പി.ജി വേണു, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് ദിലീപ്, വി.ജി ശോഭന, കെ.ബി ചന്ദ്രശേഖരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *