പാലക്കാട് ജില്ലാ സമ്മേളനം സംഘാടകസമിതിയായി

0
പാലക്കാട് ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗത്തില്‍
ടി പി ശ്രീശങ്കര്‍ ആമുഖാവതരണം നടത്തുന്നു.

പാലക്കാട്: ജില്ലാ സമ്മേളനത്തിനുളള സംഘാടകസമിതി രൂപീകരണം കോങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.
അന്തരിച്ച പരിഷത്ത് പ്രവര്‍ത്തകന്‍ പ്രേമേട്ടനെ മുസ്തഫ മാഷ് അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി പ്രദോഷ്‌ സ്വാഗതം പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറിയും നിര്‍വാഹകസമിതി അംഗവുമായ ടി പി ശ്രീശങ്കര്‍ ആമുഖാവതരണം നടത്തി. അനുബന്ധപരിപാടികളുടെ നിര്‍ദ്ദേശങ്ങള്‍ നിര്‍വാഹകസമിതി അംഗം പി അരവിന്ദാക്ഷന്‍ നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ വി സാബു സമ്മേളന ബഡ്ജറ്റ് അവതരിപ്പിച്ചു. പാലക്കാട് മേഖലാ പ്രസിഡണ്ട് സി വി ജോസ് സംഘാടകസമിതി പാനല്‍ നിര്‍ദ്ദേശാവതരണം നടത്തി. പുരോഗമനപ്രസ്ഥാനങ്ങള്‍, വര്‍ഗ്ഗബഹുജനസംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങി അന്‍പത് പേര്‍ പങ്കാളികളായി.
ജില്ലാ ജോയിന്‍റ് സെക്രട്ടറി ബാലന്‍ മാസ്റ്റര്‍, ട്രഷറര്‍ സുനില്‍ കുമാര്‍, നിര്‍വാഹകസമിതി അംഗം ചിഞ്ചു, പികെ നാരായണന്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ വിദ്യ, ശെല്‍വരാജ്, അകത്തെത്തറ യൂണിറ്റ് സെക്രട്ടറി രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ. രജനി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു, കോങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സേതുമാധവന്‍, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഗോകുല്‍ദാസ്, ഏരിയ സെക്രട്ടറി സി ആര്‍ സജീവ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി അജിത് തുടങ്ങിയവരും മറ്റ് സംഘടനാ പ്രതിനിധികളും സംസാരിച്ചു. മേഖലാ സെക്രട്ടറി സുഭാഷ് നന്ദി പറഞ്ഞു.
സംഘാടകസമിതി ചെയര്‍മാനായി കെ വി വിജയദാസ് എംഎല്‍എ, ജനറല്‍ കണ്‍വീനറായി മേഖല സെക്രട്ടറി സുഭാഷ് യു എന്നിവരെ തെരഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *