പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
വയനാട്: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ (A.M.M.A) യുടെ സ്ത്രീവിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ യുവസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ വച്ച് നടന്ന പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കാളികളായി. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതി അംഗം ശ്രീജിത്ത് ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.