Dr.V.Sivadas

Dr.V.Sivadasപ്രീ- പ്രൈമറി സംസ്ഥാന ശില്പശാല സമാപിച്ചു

പ്രീ- പ്രൈമറി – ഇന്ത്യക്ക് മാതൃകയാവുകാൻ കേരളം മുന്നോട്ട്
ഡോ. വി. ശിവദാസൻ എം.പി
പ്രീ- പ്രൈമറി മേഖലയിൽ ഇന്ത്യക്ക് മാതൃകയാവാൻ കേരളം സജ്ജമാണെന്ന്
ഡോ. വി.ശിവദാസൻ എം.പി. പറഞ്ഞു.
  പ്രീ സ്കൂളിൽകളിസ്ഥലം ഒരുക്കുവാനാണ് ഏറ്റവും വലിയ പരിഗണന നൽകേണ്ടത്.
 ഒരോ അങ്കണവാടികൾക്കും 10 മുതൽ 25 വരെ സെന്റ് സ്ഥലം പുന:ക്രമീകരിക്കുവാൻ ഒരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തയ്യാറായി മുന്നോട്ട് വരണം . ഇത് സാമൂഹ്യ പങ്കാളിത്തതോടെ സാധിക്കും. ഇതിനായിട്ടുള്ള പദ്ധതിയുടെ ഭാഗമാണ് കേരള ഗവർമെന്റ് മാതൃകാ അങ്കണവാടി പദ്ധതി രൂപീകരിച്ചത്.
 അങ്കണവാടി, പ്രീ സ്കൂൾ അധ്യാപികമാർക്ക് അക്കാദമിക പ്രവർത്തനത്തിൽ മാത്രം ഏർപ്പെടാൻ സൗകര്യം ഏർപ്പെടുത്തണം, മറ്റ് വികസന സർവ്വേകൾക്ക് ഇതര ഏജൻസികളെ ഏർപ്പാടാക്കാം. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു..
 നവകേരള നിർമ്മിതിയിൽ പ്രീ- സ്കൂൾ മേഖലയിൽ വലിയ മാറ്റം പ്രതീക്ഷിക്കുന്നു.കേരള ശാസ്ത്ര സാഹിത്യ പരിഷത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേർന്നാണ് പ്രീ-പ്രൈമറി ജനസദസ്സ് സംഘടിപ്പിച്ചത്.
 ജനസദസ്സിൽ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ജനസദസ്സിന് ആമുഖ പ്രസംഗം ഡോ.പി.വി. പുരുഷോത്തമൻ നടത്തി. പഞ്ചായത്ത് അംഗങ്ങൾക്ക് അവരുടെ അങ്കണവാടികളിലേക്ക് കുരുന്നില സെറ്റ് ഡോ.വി. ശിവദാസൻ എം.പി കൈമാറി. വേങ്ങാട് ഗ്രാമ പഞ്ചായത്താണ് ഇതിനായി പദ്ധതി തയ്യാറാക്കിയത്.
ഗ്രാമപഞ്ചായത്ത് അംഗം ശ്രീലത കെ.സി  ആശംസ പറഞ്ഞു. ശില്പശാല സുഹാസിനി  യു.സി വിലയിരുത്തി, ഡോ. കലാധരൻ , ഡോ. രമേശൻ കടൂർ , കെ.ആർ അശോകൻ , പി.കെ പ്രകാശൻ തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി , സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്ന 100 ലധികം പ്രീ- പ്രൈമറി വിദഗ്ദർ കീഴത്തൂർ ഗ്രാമത്തിൽ താമസിച്ച് പ്രീ- പ്രൈമറി മേഖലയിലെ പ്രശനങ്ങൾ വിലയിരുത്തി. കണ്ടെത്തിയ വിവരങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറും .

Leave a Reply

Your email address will not be published. Required fields are marked *