പെരുമ്പാവൂർ മേഖലാ യുവസംഗമം നടത്തി.
Pbvr Yuvasangamam
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല യുവസംഗമം 29 10 2022 ശനിയാഴ്ച രാവിലെ 9 30 മുതൽ 5 30 വരെ കുന്നത്തുനാട് താലൂക്കിൽ ലൈബ്രറി കൗൺസിൽ പെരുമ്പാവൂരിൽ വച്ച് നടന്നു. ക്യാമ്പിൽ 26 പേർ പങ്കെടുത്തു.
പെരുമ്പാവൂർ മേഖലയിൽ നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പഠനത്തിന് യുവാക്കളെ തയ്യാറാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം . ഡോ. കെ. എം സംഗമേശൻ, നിഷാന്ത് .എസ്, യുവസമിതി എറണാകുളം ജില്ലാ കൺവീനർ അനൂപ് വി.എ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരണം ഡോ. ബിനോയ് പീറ്ററും സംഘവും നടത്തി.
പരിഷത്ത് നിർവാഹക സമിതി അംഗം ഡോ. എം.രഞ്ജിനി, ജില്ലാ കമ്മിറ്റി അംഗം വി.എ വിജയകുമാർ, മേഖല പ്രസിഡൻറ് വി.എൻ അനിൽകുമാർ, മേഖല സെക്രട്ടറി അഭിലാഷ് അനിരുദ്ധൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ പി.കെ വിജയൻ, കെ. രവി, വളയൻചിറങ്ങര യൂണിറ്റ് സെക്രട്ടറി പി രാജൻ, യൂണിറ്റ് അംഗം മോഹനൻ, വെങ്ങോല യൂണിറ്റ് സെക്രട്ടറി മോഹൻദാസ് എന്നിവർ ക്യാമ്പിൻ്റെ ആദ്യാവസാനം വരെ പങ്കെടുത്തു.