ബാലവേദി ജില്ലാ പ്രവർത്തക കൺവെൻഷൻ

0

കണ്ണൂർ :ബാലവേദി ജില്ലാ പ്രവർത്തക കൺവെൻഷൻ മൂന്നാം പാലം പൊതു ജന വായനശാല & മൊയ്തു മെമ്മോറിയൽ ലൈബ്രറിയിൽ ശാസ്ത്ര സാഹിത്യ പരിഷത് മുതിർന്ന പ്രവർത്തകനും ക്രാഫ്റ്റ് വിദഗ്ധനായ ശ്രീ ഇ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചരിത്രവും ശാസ്ത്ര സത്യങ്ങളുടെ വെളിച്ചത്തിൽ കുട്ടികളിൽ പുതിയ വായന സംസ്കാരം വളർത്തേണ്ട ആവശ്യകതയും പ്രാദേശിക ചരിത്ര നിർമ്മിതിയുടെ പ്രാധാന്യവും കൺവെൻഷൻ ചർച്ച ചെയ്തു. തളിപ്പറമ്പ് , കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ, എടക്കാട് തുടങ്ങിയ 7മേഖലകളിലെ 50 ബാലവേദി പ്രവർത്തകർ കൺവെനഷനിൽ പങ്കെടുത്തു. ജില്ലാ തലത്തിൽ പ്രാദേശിക ചരിത്ര കോണ്ഗ്രസം ആഗസ്തിൽ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി പി ടി രാജേഷ് , പ്രസിഡന്റ് കെ പി പ്രദീപ് കുമാർ, ബിജു നിടുവാലൂർ, കെ പി രാമകൃഷ്ണൻ മാസ്റ്റർ, കെ സുരേന്ദ്രൻ മാസ്റ്റർ, എം.വിജയകുമാർ , ഗിരീഷ് കോയിപ്ര, തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് എം ബാല സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി വനജ ടീച്ചർ സ്വാഗതം പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട പരിശീലകർക്കുള്ള ദ്വിദിന ക്യാമ്പ് ആഗസ്ത് ആദ്യവാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *