ബാലോത്സവങ്ങൾ തുടരുന്നു

0

എറണാകുളം: തിരുവാണിയൂർ യൂണിറ്റിൽ യൂണിയൻ ലൈബ്രറി കൊടുംബൂരുമായി ചേർന്ന് ജനാധിപത്യ ബാലോത്സവം റിപ്പബ്ലിക് ദിനമായ ജനുവരി 26നു നടന്നു. 20 കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ബാലവേദി രൂപീകരണവും നടന്നു.
ജനുവരി 31നു വൈകിട്ട് ഗ്യാലക്സി ഗ്രാമീണ വായനശാലയുമായി ചേർന്ന് ജനാധിപത്യ ബാലോത്സവവും ബാലവേദി രൂപീകരണവും നടന്നു. 15 കുട്ടികൾ പങ്കെടുത്തു.
പെരിങ്ങാല യൂണിറ്റ് ഐശ്വര്യ വായനശാലയും ചേർന്ന് ബാലോത്സവവും സാംസ്കാരികോത്സവം ഉദഘാടനവും ജനുവരി 24നു സംഘടിപ്പിച്ചു. കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 25 കുട്ടികൾ പങ്കെടുത്തു. മേഖലാ ബാലവേദി ജോയിന്റ് കൺവീനർ പ്രവീണ ബാലോത്സവം നയിച്ചു.
കരിമുകൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വേളൂർ ഗ്രാമീണ വായനശാലയുടെ പങ്കാളിത്തത്തോടെ ശാസ്ത്ര സാംസ്കാരികോത്‌സ്‌വത്തിന്റെ ഭാഗമായി ചിത്ര രചനാ – ശില്‌പ നിർമ്മാണ കളരി സാംസ്കാരിക നിലയത്തിൽ ഫെബ്രുവരി 7 ഞായറാഴ്ച നടന്നു. വായനശാല പ്രസിഡന്റ് പി.വി. സുകുമാരൻ ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ ബാബു പി.വി, സഞ്ജു ഗോപി എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 22 കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത വർക്കെല്ലാം ട്രോഫിയും പരിഷത്ത് ഐശ്വര്യ വായനശാലയും ചേർന്ന് സമ്മാനമായി നല്കി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അശോക് കുമാർ സമ്മാനദാനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *