മലപ്പുറത്ത് സ്വാഗതസംഘമായി

0

മലപ്പുറം ജില്ലാസമ്മേളനസ്വാഗതസംഘം രൂപവത്ക്കരണയോഗം കുറ്റിപ്പുറത്ത് നിള പാർക്കിൽ നടന്നു. സി.പി.(എം) വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു.

പി.രമേഷ് കുമാർ, സജി ജേക്കബ് , സുധീഷ്,ഒ രാജഗോപാൽ,സി കെ ജയകുമാർ, വി കെ രാജീവ്, എ ശ്രീധ രൻ, പ്രഭാകരൻ, വിജയലക്ഷ്മി, ദിനേശൻ,വി കെ രാജേന്ദ്രൻ, ടി കോമളം, ജയചിത്ര കെ, കെ എം സരിത എന്നിവർ സംസാരിച്ചു.

സമ്മേളനം മെയ് 14നും 15 നും നടുവട്ടം യു പി സ്കൂളിൽ നടക്കും.കുറ്റിപ്പുറം പഞ്ചായത്തിലെ എല്ലാ വാർ ഡുകളിലും ഏകലോകം ഏകാരോഗ്യം ക്ലാസുകൾ,മറ്റ് ശാസ്ത്ര ക്ലാസുകൾ,ബദൽഉൽപ്പന്നപ്രദർശനം,ശാസ്ത്രപുസ്ത കപ്രചരണം,ബാലോൽസവം,സിനിമാ പ്രദർശനം,സ്കൂളുകളിൽ കുട്ടി ലൈബ്രറി സെമിനാറുകൾ,നാടകയാത്ര തുടങ്ങിയ അനുബന്ധപരിപാടികൾ ആസൂത്രണം ചെയ്തു.കെ.രാജീവ് ചെയർമാനും വി രാജലക്ഷ്മി ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു.വി കെ ജയ് സോമനാഥ് അദ്ധ്യക്ഷനായിരുന്നു.കെ.അംബു ജം സ്വാഗതവും വി.രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *