മുളന്തുരുത്തിയില്‍ ബഹിരാകാശ ക്വിസ്
എറണാകുളം: പുളിക്കമാലി ഗവ. ഹൈസ്കൂൾ, കാരിക്കോട് ഗവ. യു പി എസ്, മുളന്തുരുത്തി ഗവ. ഹൈസ്ക്കൂൾ, മുളന്തുരുത്തി ഹെയിൽ മേരി ഹൈസ്കൂൾ എന്നിവർ വിജയികളായി. വിജയികൾക്ക് ഡോ. പി ജി ശങ്കരൻ സമ്മാനം വിതരണം ചെയ്തു. നിർവാഹ സമിതിയംഗം പി എ തങ്കച്ചൻ, പി കെ രഞ്ചൻ, ബി വി മുരളി, എം കെ പ്രകാശൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പരിഷത്ത് മുളന്തുരുത്തി മേഖലാ സെക്രട്ടറി കെ പി രവികുമാർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ ജി അരുൺ നന്ദിയും പറഞ്ഞു. തുരുത്തിക്കര പരിഷത്ത് യൂണിറ്റ്, സയൻസ് സെന്റർ, മുളന്തുരുത്തി മേഖലാ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.