മൂവാറ്റുപുഴ മേഖല തുല്യത സംഗമം: ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു

0

എറണാകുളം: ജില്ലയിലെ തുല്യതാ സംഗമങ്ങളുടെ ആദ്യ ഏകദിന പരിശീലനകളരി മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തി. ജൂലായ് 7ന് തൃക്കളത്തുരില്‍ നടന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം കെ.ഇ.ഷിഹാബ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സാമൂഹ്യമായ ഉയര്‍ച്ച, കൂട്ടായ്മ, സുരക്ഷ, എന്നിവ പ്രമേയമായ പരിശീലനമൊഡ്യൂള്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രൊഫ. പി.ആര്‍.രാഘവന്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, ജില്ലാ പ്രസിഡന്റ് ശാന്തീദേവി, ജന്റര്‍ വിഷയസമിതി ജില്ലാകണ്‍വീനര്‍മാരായ എ.എ.സുരേഷ്, എം.ജയ, കെ.കെ.ഭാസ്‌കരന്‍, പി.എം.ഗീവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സ്ത്രീപദവി പരിശോധന സ്വര്‍ണ്ണനാണയക്കളി, ഗ്രൂപ്പ് ചര്‍ച്ച ശബ്ദ നിയന്ത്രണം, സ്‌പോട്ട് നാടക അവതരണം തുടങ്ങിയ പരിശീലനങ്ങള്‍ ശ്രദ്ധേയമായി. ടി.കെ.സുരേഷ് ചെയര്‍മാനും രേഷ്മ.എന്‍.ബി. കണ്‍വീനറുമായി 15 അംഗ മേഖലാ ജെന്റര്‍ വിഷയസമിതിക്ക് രൂപം കൊടുത്തു. പായിപ്ര, മാറാടി, മാനാറി, വാളകം, മൂവാറ്റുപുഴ സൗത്ത്, നോര്‍ത്ത് യൂണിറ്റുകളി. തുല്യത സംഗമം നടത്തുന്നതിനു യോഗം തീരുമാനിച്ചു. വിഷയസമിതി കണ്‍വീനര്‍ എ.കെ.തങ്കച്ചന്‍ സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധതക്കെതിരായി എഴുതി ആലപിച്ച സ്വന്തം കവിത കൂട്ടായ്മയ്ക്ക് ആവേശം പകര്‍ന്നു. മേഖല സെക്രട്ടറി കെ.കെ.കുട്ടപ്പന്‍ സ്വാഗതവും മേഖലാ ജെന്റര്‍ വിഷയസമിതി കണ്‍വീനര്‍ രേഷ്മ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *