ഓങ്ങല്ലൂർ : പാട്ടാമ്പി മേഖലയിലെ ഓങ്ങല്ലൂർ യൂണിറ്റ് പാഠശാല ശ്യാമളാ ഗോപിനാഥിന്റെ വീട്ടിൽ വെച്ച് കൂടി. 28 പേർ പങ്കെടുത്തു. ഉറവിട മാലിന്യ സംസ്കരണോപാധികളെപ്പറ്റി സിനി ക്ലാസെടുത്തു. യൂണിറ്റ് പ്രസിഡന്റ് ധന്യ അധ്യക്ഷയായി. സെക്രട്ടറി സുനീഷ് സ്വാഗതവും സുധീർ നന്ദിയും പറഞ്ഞു.

മേഴത്തൂർ : മേഴത്തൂർ യൂണിറ്റ് പാഠശാല ജൂലൈ 7 ന് എം.എം.പരമേശ്വരൻ മാസ്റ്ററുടെ വീട്ടിൽ വച്ച് നടന്നു. നിർവാഹക സമിതി അംഗം കെ.എസ്.നാരായണൻ കുട്ടി പാഠശാലയുടെ പ്രസക്തി വിശദീകരിച്ചു. ചർച്ചകൾ ക്രോഡീകരിച്ച് ശ്രീജിത്, എ.സുരേഷ് എന്നിവർ സംസാരിച്ചു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ബയോബിൻ പരിചയപ്പെടുത്തി. യൂണിറ്റിൽ 10 മാലിന്യ സംസ്കരണ ഉപാധികൾ ഉടനെ പ്രചരിപ്പിക്കാൻ തീരുമാനിച്ചു. മേഖല സെക്രട്ടറി സി.ഗോപി, ജോ.സെക്രട്ടറി എം.വി.രാജൻ, ജില്ല വൈസ് പ്രസിഡന്റ് എം.കെ.കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ.നാരായണൻ എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് എ.സുരേഷിന്റ് അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് എം.എം.പരമേശ്വരൻ സ്വാഗതം പറഞ്ഞു.

തുരുത്തിക്കര: യൂണിറ്റ് പഠന ക്ലാസ്സ് സയൻസ് സെന്ററിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.എം.പ്രകാശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് എം.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു. പരിഷത്ത് പിന്നിട്ട പാതകൾ ജില്ലാ കമ്മിറ്റിയംഗം എ എ സുരേഷ്, ശാസ്ത്രവും ശാസ്ത്രത്തിന്റെ രീതിയും നിർവ്വാഹക സമിതി അംഗം പി.എ തങ്കച്ചൻ, പ്രാദേശിക ഇടപെടൽ സാദ്ധ്യതകൾ മേഖലാ ജോ. സെക്രട്ടറി ബി വി മുരളി എന്നിവർ അവതരിപ്പിച്ചു. കെ കെ ശ്രിധരൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *