ലോക ജലദിന റാലി

കോലഴി: മാർച്ച് 22 ന് ലോക ജലദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണം, ജലസുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു. “ജലം ജൻമാവകാശമാണ്, ജലം പാഴാക്കരുത്, കോലഴി കാരത്തോട് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ അംഗങ്ങൾ പ്രദർശിപ്പിച്ചു. പരിഷത്ത് തൃശ്ശൂർ ജില്ലാസെക്രട്ടറി ടി. സത്യനാരായണൻ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.എ കൃഷ്ണൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി രജിത് മോഹൻ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ