വനിതാ – ശിശു സൗഹൃദ പഞ്ചായത്ത് : ഉറച്ച ചുവടുവെപ്പുകളോടെ പെരിഞ്ഞനം

0

പെരിഞ്ഞനം പഞ്ചായത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയുള്ള പഞ്ചായത്ത് എന്ന ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആവേശകരമായി മുന്നേറുന്നു. വാർഡ് തല ആലോചനായോ ഗ ങ്ങളെ തുടർന്നുള്ള പഞ്ചായത്ത് തല കൺവെൻഷൻ ,വാർഡ് തല ജാഗ്രതാ സമിതി കൺവെൻഷനുകൾ, സ്ത്രീപദവി പഠനത്തിന്റെ ഭാഗമായ വിവരശേഖരണം, ജൻറർ റിസോഴ്സ് സെൻറർ പ്രവർത്തനം തുടങ്ങിയവ നടന്നുവരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള ഇടപെടലുകളുടെ ഭാഗമായ കലുങ്ക് സമരം വലിയ ശ്രദ്ധ നേടി. ഈ പ്രവർത്തനങ്ങളുടെ ഊർജ്ജത്തിൽ മാർച്ച് 17, 18 തിയ്യതികളിലായി സംഘടിപ്പിച്ച തുല്യതാ ഇരുചക്ര വാഹന വനിതാ വിളംബര റാലി ആവേശകരമായി. എല്ലാ വാർഡു കേന്ദ്രങ്ങളിലും സ്ത്രീകളുടെ ബൈക്ക് റാലിക്ക് ഹൃദ്യമായ സ്വീകരണം നല്കി. ജാഗ്രതാ സമിതികൾ പുന:സംഘടിപ്പിച്ചതിന്റെ രേഖകൾ സ്വീകരണ സമ്മേളനങ്ങളിൽ ഏറ്റുവാങ്ങി.ആദ്യ ദിവസം 70 വാഹനങ്ങളിലായി 100 സ്ത്രീകളും 20 പുരുഷന്മാരും രണ്ടാമത്തെ ദിവസം 40 വാഹനങ്ങളിലായി 80 സ്ത്രീകളും റാലിയിൽ പങ്കെടുത്തു. പ്രശസ്ത പാട്ടുകാരൻ ശ്രീ ഏങ്ങണ്ടിയൂർ കാർത്തികേയന്റെ നേതൃത്വത്തിലുള്ള ഓർക്കസ്ട്ര റാലിക്ക് കൊഴുപ്പേകി. ഇതിനു പുറമേ പ്രത്യേകം പരിശിലനം നേടിയ ഒരു സംഘം സ്ത്രീകൾ പരിഷത്ത് ഗീതങ്ങൾ പാടി. ഓരോ കേന്ദ്രങ്ങളിലും പ്രദേശികമായി ലഭ്യമാകുന്ന വിശിഷ്ട വ്യക്തികളാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ആദ്യ കേന്ദ്രത്തിൽ റാലി ഉദ്ഘാടനം ചെയ്ത്ു സംസാരിച്ചത് ജില്ലാ പഞ്ചായത്ത്’ വിദ്യാഭ്യാസ ആരോഗ്യ കമ്മറ്റി അധ്യക്ഷയും ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു.അരുണന്റെ പത്നിയുമായ മഞ്ജുള അരുണൻ ആണ്. 15 കേന്ദ്രങ്ങളിലായി ആയിരത്തിലധികം സ്ത്രീകളും പുരുഷൻമാരും റാലിയെ സ്വീകരിക്കാനെത്തി. GRG അധ്യക്ഷ ബിന്ദുലോഹിതാക്ഷൻ ജാഥാ ക്യാപ്റ്റനും CDS ചെയർപേഴ്സൺ സുചിത വൈസ് ക്യാപ്റ്റനും എം.ജയശ്രി ജാഥാ മാനേജരുമായിരുന്നു. മാർച്ച് 20ന് പെരിഞ്ഞനം വനിതാ ശിശുസൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ മുന്നേറുമെന്ന പ്രഖ്യാപന സമ്മേളനം നടന്നു. പ്രസിഡണ്ട് കെ.കെ.സച്ചിത്തിന്റെ അധ്യക്ഷതയിൽ അഞ്ഞൂറോളം സ്ത്രീ – പുരുഷന്മാർ പങ്കെടുത്ത സമ്മേളനം വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം . സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. വിളംബര റാലിയുടേയും പ്രഖ്യാപന സമ്മേളനത്തിന്‍റെയും സംഘാടനത്തിന്റെ ഭാഗമായി സ്ത്രീകളുടെ സംഘങ്ങൾ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രചാരണം നടത്തി.പെരിഞ്ഞനം സെന്ററിൽ ഇരുട്ട് പരന്നിട്ടും സ്ത്രീകളുടെ ഒരു സംഘം സങ്കോചരഹിതമായി കവലയിൽ കൂടി പോസ്റ്റർ ഒട്ടിച്ച് ,കടകളിൽ കയറി, വഴിയിലുള്ളവരോടും വിശദീകരിച്ച്, വർത്തമാനം പറഞ്ഞ്, പാട്ട് പാടി ഉല്ലസിച്ച് നടന്നു. പെണ്ണുങ്ങളാണ് ഒതുങ്ങി നടക്കണം എന്ന “സാമാന്യ ബോധത്തെ ” മറികടന്ന് സങ്കോചരഹിതമായി കൂസലില്ലാതെ ഇവിടെ പെണ്ണുങ്ങൾ നടക്കാൻ തുടങ്ങിയിരിക്കുന്നു.ആൺകുട്ടികളും ആണുങ്ങളും സ്വാഭാവികമായും കരുതുന്നത് പെണ്ണുങ്ങളല്ലേ അവർ ഒതുങ്ങി മാറി പോയ്ക്കോളും എന്നായിരിക്കും. എന്നാൽ കാലം മാറിക്കൊണ്ടിരിക്കുന്നു എന്ന സൂചനയാണ് ആയാസരഹിതമായമായ, സങ്കോചരഹിതമായ പെൺനടത്തങ്ങൾ നൽകുന്നത്. സ്ത്രീകളുടെ നേതൃത്വത്തിൽ 3 ദിവസങ്ങളിലായി നടത്തിയ അനൗൺസ്മെന്റ് പ്രത്യേകശ്രദ്ധ ആകർഷിച്ചു. വ്യത്യസ്തമായ സ്വീകരണ രീതികൾ, പ്രായഭേദമെന്യേ സ്ത്രീകൾ അവതരിപ്പിച്ച പഴയതും പുതിയതുമായ കലാപരിപാടികൾ, സ്കിറ്റുകൾ, ഡാൻസ്’ കൈ കൊട്ടിക്കളി… വർണ്ണശബളമായ അലങ്കാരങ്ങൾ’ നല്ല ഭക്ഷണം. ചിത്രരചനാ മത്സരങ്ങൾ ‘ നാസിക് ഡോൾ’ പടക്കം പൊട്ടിക്കൽ തുടങ്ങി …. എന്തിനേറെ ഒരു ഉത്സവ അന്തരീക്ഷം തന്നെ ആയിരുന്നു പഞ്ചായത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *