എറണാകുളം: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷിക ദിനമായ ജൂലൈ 21 നു ശാസ്ത്ര ബോധന ക്യാംപയിനു തുടക്കം കുറിച്ചു കൊണ്ട് സംവാദം നടത്തി. അൽ ആമീൻ കോളേജ് ഊർജ്ജതന്ത്രം വിഭാഗം അധ്യാപികയായ ഡോ. എസ് ശ്രീജ സമാനതകളില്ലാത്ത ആ പാദസ്പര്‍ശത്തിന് മുൻപും പിമ്പുമായി നടന്ന ചാന്ദ്രഗവേഷണത്തിന്റെ നാഴിക കല്ലുകളും അതോടൊപ്പം ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 വിക്ഷേപണത്തിന്റെ വിവരങ്ങളും അവതരിപ്പിച്ചു.
സബ്ജില്ലാ തല ബഹിരാകാശ പ്രശ്നോത്തരിയിൽ രണ്ടാം സ്ഥാനം നേടിയ അദ്വൈതിനെ ഗ്രാമ പഞ്ചായത്ത്‌ അംഗം പി ജി ഷാജു അനുമോദിച്ചു.
യൂണിറ്റ് സെക്രട്ടറി ഗണേഷ് കുമാർ സി ടി സ്വാഗതവും പ്രസിഡന്റ് വിശ്വംഭരൻ എൻ വി അധ്യക്ഷത വഹിച്ചു. എസ് എസ് മധു ആമുഖം പറഞ്ഞു. സെക്രട്ടറി എൻ സി വിനോദ് നന്ദിയും പറഞ്ഞു.

You may have missed