സൂപ്പര്‍ മൂണ്‍ കാഴച്ചയൊരുക്കി ജനോത്സവം

പാലോട് : ശാസ്ത്രസാഹിത്യ പരിഷത്ത് പാലോട് മേഖലയുടെ നേതൃത്വത്തില്‍ വമ്പന്‍ ചെമ്പന്‍ ചന്ദ്രന്‍ വിസ്മയകാഴ്ച വലിയ താണിമൂട് ശിവക്ഷേത്രത്തിന് സമീപമുള്ള വിശാലമായ പാറയില്‍ ഒരുക്കി. ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവത്തിന്റെ ഭാഗമായാണ് ഈ ആകാശ കാഴ്ച പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പരിചയപ്പെടുത്തിയത്. പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ശ്രീ പൂവച്ചല്‍ കൃഷ്ണന്‍ കുട്ടി വേണ്ടത്ര വിശദീകരണം നടത്തി. ജനോത്സവ സംഘാടകസമിതി ചെയര്‍മാന്‍ ശ്രീ. എന്‍ ദിവാകരന്‍ നായര്‍ കണ്‍വീനര്‍ ശ്രീ ശാന്തി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വന്‍ ജനാലി ചാന്ദ്രവിസ്മയത്തിന് സാക്ഷിയായി. അന്നത്തെ സാന്ധ്യയെ സംഗീത സാന്ദ്രമാക്കിക്കൊണ്ട് കിച്ചുവിന്റെെയും ഷൈനിന്റെെയും സംഗീത വിരുന്നും ഉണ്ടായിരുന്നു.

You may have missed