സ്ത്രീപദവി തുല്യതാ സംഗമം പരിശീലനം

0

എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് തൃപ്പുണിത്തുറ മേഖലയില്‍ പുലിയന്നൂര്‍ എ.ഡി.എസി ന്റയും തൃപ്പുണിത്തുറ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കൊപ്പറമ്പ് യൂണിറ്റില്‍ സ്ത്രി പദവി തുല്യതാ സംഗമം പരിശീലനം സംഘടിപ്പിച്ചു. ജിനദേവന്റ വസതിയില്‍ നടന്ന പരിശീലനം കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. പി.ഗീവര്‍ഗ്ഗീസ് ഉല്‍ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജേ: സെക്രട്ടറി പി.കെ.വാസു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ടി.പി.സജീവ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു. എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമ ജിനദേവന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.ആര്‍.ശാന്തീദേവി പരിശീലനത്തിന് നേതൃത്വം നല്‍കി. മേഖലാ സെക്രട്ടറി പി.സോമശേഖരന്‍, ജേ: സെക്രട്ടറി കെ.കെ.രവി, മേഖലാ കമ്മിറ്റിയംഗം പി.എം.ചന്ദ്രന്‍, യൂണിറ്റ് സെക്രട്ടറി എം.എന്‍.സുഗുണന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *