സ്ത്രീസൗഹൃദ ആമ്പല്ലൂര്‍ (എറണാകുളം)

ആമ്പല്ലൂര്‍ : മാര്‍ച്ച് 8ന് ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൊളുത്താക്കോട്ടില്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സെമിനാറില്‍ സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെട്ട 125 പേര്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെ നടന്ന സെമിനാറില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിന്റെ രീതികളും കാരണങ്ങളും പൊതുവില്‍ ചര്‍ച്ച ചെയ്ത് വിവേചനങ്ങള്‍ പടിപ്പടിയായി ഇല്ലായ്മ ചെയ്യുന്നതിന് സഹായകമായ പരിപാടികള്‍ സെമിനാറില്‍ നിര്‍ദ്ദേശിക്കപ്പെട്ടു. നയരേഖയുടെ പൊതുപ്രഖ്യാപനം മാര്‍ച്ച് 20ന് മുമ്പ് നടക്കും.
സെമിനാര്‍ പരിപാടികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ മുകുന്ദന്‍, ജി.ആര്‍.സി കോ – ഓര്‍ഡിനേറ്റര്‍ സവിത എന്നിവര്‍ നേതൃത്വം നല്‍കി.