സ്ത്രീസൗഹൃദ കടുങ്ങല്ലൂര്‍ – (എറണാകുളം)

കടുങ്ങല്ലൂര്‍ : ലിംഗതുല്യതാ നയരേഖയുടെ പൊതു പ്രഖ്യാപനത്തിനായിട്ടാണ് എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്തര്‍ ദേശീയ വനിതാദിനാഘോഷം നടന്നത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഉദ്ഘാടനം ചെയ്ത പ്രഖ്യാപന സമ്മേളനത്തില്‍ എഴുന്നൂറോളം പേര്‍ പങ്കെടുത്തു. വനിതകള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ആലുവ യു.സി കോളേജ് മനഃശാസ്ത്രവിഭാഗത്തിലെ ഡോ ഷീനാ മത്തായിയുടെ പ്രഭാഷണത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രത്നമ്മ സുരേഷ് നയപ്രഖ്യാപനം നടത്തി. പ്രഖ്യാപനരേഖയുടെ ഉള്ളടക്കത്തോട് എം.ജയ (കുസാറ്റ്) പ്രതികരിച്ചു. പ്രഖ്യാപന സമ്മേളനപരിപാടികള്‍ക്ക് ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ എം.കെ രാജേന്ദ്രന്‍ ജി. ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ രശ്മി എന്നിവര്‍ നേതൃത്വം നല്‍കി. നയരേഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന പെരളശ്ശേരി, പെരിഞ്ഞനം, തിരുവാണിയൂര്‍, മുഹമ്മ, ചിറക്കര ഗ്രാമപഞ്ചായത്തുകളിലും വനിതാദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *