സ്ത്രീസൗഹൃദ തിരുവാണിയൂര്‍ – (എറണാകുളം)

0

ജെന്റര്‍ ഫ്രണ്ട്‌ലി തിരുവാണിയൂര്‍ രേഖ നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. വനിതാദിനത്തിനു മുന്നോടിയായി ആരംഭിച്ച തുല്യതാ സംഗമ പരിപാടികള്‍ വ്യാപിപ്പിച്ചുകൊണ്ടാണ് തിരുവാണിയൂരില്‍ മാര്‍ച്ച് 8 ആഘോഷിച്ചത്. മുന്‍കൂട്ടി പരിശീലിപ്പിക്കപ്പെട്ട ഫെസിലിറ്റേറ്റര്‍മാരുടെ സഹായത്തോടെ 16 വാര്‍ഡിലും തുല്യതാ സംഗമങ്ങള്‍ തുടരുന്നു. മാര്‍ച്ച് 8ന് സ്ത്രീകളും ആരോഗ്യവും എന്ന സെമിനാറും സംഘടിപ്പിച്ചിരുന്നു. തുല്യതാ സംഗമം, സെമിനാര്‍ എന്നിവയ്ക്ക് രാഘവന്‍ മാഷ്, ശാന്തി ദേവി, ജി.ആര്‍.സി കോ- ഓര്‍ഡിനേറ്റര്‍ ജീന എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *