ആലപ്പുഴയിൽ ആവേശമായി ക്യാമ്പസ് ശാസ്ത്ര സംവാദ സദസ്സുകൾ

0

ക്യാംപസ് ശാസ്ത്രസംവാദസദസ്സ് കാർത്തികപ്പള്ളി IHRD കോളേജിൽ നടന്നു.

 

_ആലപ്പുഴ ജില്ലയിലെ നാലാമത് ക്യാംപസ് ശാസ്ത്രസംവാദസദസ്സ് ഹരിപ്പാട് മേഖലയിൽ നടന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല യുവസമിതിയുടേയും,ഹരിപ്പാട് മേഖലയുടേയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (IHRD) കാർത്തികപ്പള്ളിയിൽ “ക്യാംപസ് ശാസ്ത്ര സംവാദസദസ്സ്” സംഘടിപ്പിച്ചു.

ഹരിപ്പാട് മേഖലാ പ്രസിഡന്റ് ഡോ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ എലിസബത്ത് ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.

“ശാസ്ത്രാവബോധവും സമകാലിക ഇന്ത്യൻ സമൂഹവും” എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ടി.പ്രദീപ്, ചേർത്തല എസ്.എൻ കോളേജിലെ അസി.പ്രൊഫ.ജെസ്ന റിച്ചാർഡ് എന്നിവർ വിഷയാവതരണം നടത്തി.

യുവസമതി ജില്ലാ കൺവീനർ അഡ്വ.ശ്രീരാജ്.സി ആർ യുവസമിതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡി.സലിം, ജില്ല കമ്മറ്റിയംഗങ്ങളായ ആർ സോമരാജൻ,അനിൽ മാത്യൂ, മേഖല വൈസ് പ്രസിഡൻ്റ് ഗോപീകൃഷ്ണൻ, ചിങ്ങോലി യൂണിറ്റ് സെക്രട്ടറി രഞ്ജിത്ത് വർമ്മ,യൂണിറ്റ് പ്രസിഡൻ്റ് ശാന്തി ഷാജി എന്നിവർ പങ്കെടുത്തു.

 

കോളേജിലെ കംപ്യൂട്ടർ സയൻസ് അധ്യാപിക ബീന തങ്കപ്പൻ ആശംസകൾ നേർന്നു.മേഖലയിലെ യുവസമിതി പ്രവർത്തകനായ അജയ് സദാശിവൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *