ഹിരോഷിമ ദിനാചരണം

0

ബാലവേദി കൂട്ടുകാരുടെ യുദ്ധവിരുദ്ധ സംഗമവും സഡാക്കോ കൊക്കു നിർമ്മാണവും.

ആലപ്പുഴ . 6.8.23

       കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാന്നാർ യൂണിറ്റ്, യുറീക്കാ ബാലവേദി, ഇ എം എസ് സ്മാരക ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ 2023ഓഗസ്റ്റ് 6 ന് മുട്ടേൽ ഇ എം എസ് വായനശാലയിൽ ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് പാർവതി അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി എലിസബത് സജി സ്വാഗതം ആശംസിച്ചു. പരിഷത്ത് മേഖലാകമ്മിറ്റി അംഗം ലാജി ജോസഫ്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി രേണുക എന്നിവർ ആശംസ അറിയിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ജയകൃഷ്ണൻ ജി ബാലവേദി കൂട്ടുകാർക്ക് ഹിരോഷിമ ദിനത്തിനെക്കുറിച്ച് അറിവ് പകർന്നുകൊടുത്തു. അതിനോടൊപ്പം പേപ്പറിൽ സഡാക്കോ കൊക്കുകളുടെ നിർമാണം കുട്ടികളെ പരിശീലിപ്പിച്ചു. മികച്ച യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കിയ കുട്ടികൾക്കു സമ്മാനങ്ങൾ നൽകുകയുണ്ടായി.
പരിഷത്ത് അംഗങ്ങളായ അശോക് കുമാർ, മനു, അന്നമ്മ , ആരാധ് , എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *