ഹൈദരബാദില്‍ AIPSN പൊതുജനാരോഗ്യ കണ്‍വെന്‍ഷന്‍
കോഴിക്കോട്: 2019 ഡിസംബര്‍ 21,22 തിയ്യതികളില്‍ ഹൈദരബാദ്, സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തില്‍ നടന്ന ‘National Convention on Medical Education and Strengthening of Public Health Care Services’ ല്‍ പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. രാഹുല്‍ യു ആര്‍, ആനന്ദ് പി വി, കാര്‍ത്തിക ബാബുദാസ്, മുഖില്‍ നായര്‍ എസ്, ആവണി ഉണ്ണി, റാഹില എന്നിവര്‍ പങ്കെടുത്തു. AIPSN ജനറല്‍ സെക്രട്ടറി പി.രാജമാണിക്യം പരിപാടി ഉദ്ഘാടനം ചെയ്തു. 11 മണിയോടെ ‘Medical & Health Care Education’ എന്ന വിഷയത്തില്‍ പ്രൊഫ. ആര്‍ എസ് ധന്യ, Current Crisis & Policy Challenges എന്ന വിഷയത്തില്‍ പ്രൊഫ. എം രമദേവി, ‘Saving & Strengthening Public Health Care Services’ എന്ന വിഷയത്തില്‍ ഡോ. രാജേശ്വരറാവു, എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ഡി രാമകിഷന്‍ ആദിവാസി ആരോഗ്യമേഖലയിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു.
Discourse on Public Health Services, Reform, Strengthening, Mobilizing to save public Services, Experiences from Maharastra & elsewhere എന്നീ വിഷയങ്ങളില്‍ Dr. M.V.Ramaniah, Dr. Abhay Shukla എന്നിവരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും നടന്നു. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പൊതുജനാരോഗ്യത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പങ്കിനെക്കുറിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ‘അപ്പോത്തിക്കിരി’ എന്ന പേരില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേരളത്തെ പ്രതിനിധീകരിച്ച് ആവണി ഉണ്ണി, കാര്‍ത്തിക ബാബുദാസ് എന്നിവര്‍ സംസാരിച്ചു.