കാഞ്ഞങ്ങാട്: എ.ഐ.പി.എസ്.എന്‍ ന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള ‘എല്ലാവരുടേയും ഇന്ത്യ ഞങ്ങളുടെ ഇന്ത്യ’- ശാസ്ത്രബോധന ക്യാമ്പയിനിന്റെ ദേശീയബോധന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്നു. ‘സബ് കോദേശ് ഹമാരാ ദേശ്’ എന്ന മുദ്രാവാക്യമുയർത്തി ദേശമാകെ നടക്കുന്ന സയൻസ് ഡയലോഗിന്റെ ഉദ്ഘാടനം എ.ഐ.പി.എസ്.എൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ഗംഗാധരൻ നിർവ്വഹിച്ചു ഭാരത് ജന വിജ്ഞാന സമിതി അഖിലേന്ത്യാ പ്രസിഡണ്ട് ഡോ: സി. രാമകൃഷണൻ അധ്യക്ഷത വഹിച്ചു. എ.ഐ.പി.എസ്.എൻ.ദക്ഷിണമേഖല സെക്രട്ടറി ടി.പി.ശ്രീശങ്കർ, കേന്ദ്ര നിർവ്വാഹക സമിതിയംഗം വി.ടി.കാർത്യായനി, ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട്, പ്രൊ: എം.ഗോപാലൻ, അഡ്വ.ടി.വി.രാജേന്ദ്രൻ, ഡോ.കെ.എം.ശ്രീകുമാർ, പി.മുരളീധരൻ, ഡോ. എം.വി. ഗംഗാധരൻ, പി.കുഞ്ഞിക്കണ്ണൻ, കെ.ബാലകൃഷ്ണൻ സംസാരിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി എ.എം.ബാലകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി എം.രമേശൻ നന്ദിയും പറഞ്ഞു