75-ാം റിപ്പബ്ലിക് ദിനം : ഭരണഘടനാസംരക്ഷണ ദിനമായി ആചരിച്ചു

0
27/01/24 തൃശ്ശൂർ
കോലഴി മതേതര ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ദിനം ഭരണഘടനാസംരക്ഷണദിനമായി ആചരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.
കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, പഞ്ചായത്തംഗങ്ങളായ സുനിത വിജയഭാരത്, കെ.ടി.ശ്രീജിത്ത്, കോലഴി സഹകരണ സംഘം പ്രസിഡണ്ട് എം.ടി.സെബാസ്റ്റ്യൻ, പരിഷത്ത് മുൻ സംസ്ഥാനകമ്മിറ്റി  അംഗം ടി.സത്യനാരായണൻ, മേഖലാപ്രസിഡണ്ട് എം.എൻ.ലീലാമ്മ, യൂണിറ്റ് പ്രസിഡണ്ട് പി.വി.റോസിലി, സെക്രട്ടറി ടി.എൻ.ദേവദാസ്, പ്രീത ബാലകൃഷ്ണൻ, വായനശാല പ്രസിഡണ്ട് സി.മോഹൻദാസ്, സെക്രട്ടറി കെ.എച്ച്.രാധാകൃഷ്ണൻ, പുകാസ ജില്ലാവൈസ് പ്രസിഡൻ്റ് കെ.എം.നാരായണൻ , പ്രദീപ് വല്ലച്ചിറ, എം.ആർ.കൃഷ്ണൻ കുട്ടി, എ.ജെ.പോൾ, കെ.വി.ആൻ്റണി, സി.ബാലചന്ദ്രൻ, എ.ദിവാകരൻ, മേരി ഹെർബർട്ട്, ബീന ബാലചന്ദ്രൻ, ടി.വൃന്ദ, രജിത് മോഹൻ, സി.ടി.അജിത് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed