കോലഴി മേഖലാസമ്മേളനം

0

29/01/24 തൃശ്ശൂർ 

 തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയെ രോഗീസൗഹൃദമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാസമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ ഗവേഷണവകുപ്പുകൾ ആരംഭിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ പരിഷത്ത് സമ്മേളനം ആവശ്യപ്പെട്ടു.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ.പി.എസ്.വിജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മേഖലാപ്രസിഡന്റ് എം.എൻ. ലീലാമ്മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ.കെ.മണി റിപ്പോർട്ടും ട്രഷറർ എ.ദിവാകരൻ കണക്കും അവതരിപ്പിച്ചു.
ജില്ലാകമ്മിറ്റിയംഗം ഇ.എം.വിനീത് സംഘടനാരേഖയും ടി.സത്യനാരായണൻ ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സുധീർ, കെ.വി.ആൻറണി, പ്രീത ബാലകൃഷ്ണൻ കവിത.പി.വേണുഗോപാൽ, പ്രസന്ന അനിൽകുമാർ, ഹരിലാൽ, സി.ജെ.ബിന്നറ്റ്, പി.കെ.ഉണ്ണികൃഷ്ണൻ ടി.ഹരികുമാർ, വി.കെ.മുകുന്ദൻ, പി.വി.സൈമി , സി.ബാലചന്ദ്രൻ, ഡോ.വി.ജി.ഗോപാലകൃഷ്ണൻ, ടി.എൻ.ദേവദാസ് എന്നിവർ സംസാരിച്ചു.
തലേദിവസം വൈകീട്ട് 5ന് അവണൂർ സെൻ്ററിൽ നടന്ന പൊതുസമ്മേളനവും പ്രകടനവും മനുഷ്യാവകാശപ്രവർത്തകയും ട്രാൻസ്ജൻ്റർ ആക്റ്റിവിസ്റ്റുമായ ശീതൾ ശ്യാം ഉദ്ഘാടനം ചെയ്തു. “ആധുനിക ഇന്ത്യയിലെ പാർശ്വവത്കൃത സമൂഹം” എന്ന വിഷയത്തിൽ അവർ പ്രഭാഷണം നടത്തി. 115 പേർ പങ്കെടുത്തു. വാദ്യമേളങ്ങളോടെ പ്രകടനം നടന്നു.
പുതിയ ഭാരവാഹികളായി പ്രീതാ ബാലകൃഷ്ണൻ (പ്രസിഡൻറ്) വി.കെ.മുകുന്ദൻ (സെക്രട്ടറി) , എം.എൻ. ലീലാമ്മ (ട്രഷറർ), എ.ദിവാകരൻ (വൈസ് പ്രസിഡൻറ്), ഐ.കെ.മണി (ജോ. സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
സമ്മേളനത്തിൽ 97 പേർ പങ്കെടുത്തു. (3 S സ്ത്രീ, 59 പു )

Leave a Reply

Your email address will not be published. Required fields are marked *