ശാസ്ത്രത്തോടൊപ്പം – അരിയല്ലൂർ യൂണിറ്റിൽ തെരുവോര ഐക്യദാർഡ്യ സദസ്സ്

0

11 ആഗസ്റ്റ് , 2023 / മലപ്പുറം
വർഗ്ഗീയ വിശ്വാസ ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുക, ശാസ്ത്രം കെട്ടുകഥയല്ല മുദ്രാവാക്യങ്ങളുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അരിയല്ലൂർ യൂണിറ്റിൽ തെരുവോര ഐക്യദാർഢ്യ സദസ് നടത്തി. പരിഷത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.അജിത് കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ. സദു അദ്ധ്യക്ഷനായി. തിരൂരങ്ങാടി മേഖല സെക്രട്ടറി ബാബുരാജ് കെ.ടി. പരിഷത്ത് ഗാനം ആലപിച്ചു. യൂണിറ്റ് സെക്രട്ടറി മുരളീധരൻ വി സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡണ്ട് ശശീന്ദ്രൻ എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *