പരിണാമ സിദ്ധാന്തം – തെരുവോര ക്ലാസുമായി ബാലവേദി

0
ആതിര ടീച്ചർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു

പെരുമ്പള കാസറഗോഡ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പള യൂണിറ്റ് ബാലവേദി കൂട്ടുകാർക്കായി തെരുവോരക്ലാസ്സ് പരിണാമ സിദ്ധാന്തവും കുട്ടികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. ഡോക്ടർ സ്വറൺ പി ആറിൻ്റെ റെക്കോർഡ് ക്ലാസ്സ് പ്രദർശിപ്പിച്ചു. ബാലവേദി കൂട്ടുകാർക്കൊപ്പം ബാലവേദി ഉപസമിതി അംഗമായ സരിത എൻ ബി, പരിഷത് യൂണിറ്റ് സെക്രട്ടറി രാഘവൻ , വായനശാല സെക്രട്ടറി മണികണ്ഠൻ എന്നിവർ സംസാരിച്ചു .യൂണിറ്റ് ബാലവേദി കൺവീനർമാരായ അനീഷ്, രൂപേഷ് എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികൾക്കുള്ള സംശയങ്ങൾക്ക് ആതിര ടീച്ചർ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *