Home / വികസനം (page 2)

വികസനം

വികസന സഭ

സുസ്ഥിരവികസനം സുരക്ഷിതകേരളം ജനകീയ ക്യാമ്പയിന്റെ ഒന്നാം ഘട്ടം സമാപിക്കുന്നത് ഒരു വികസന സഭയോടെയായിരിക്കണം. സുസ്ഥിരവികസനം സുരക്ഷിതകേരളം ക്യാമ്പയിനില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ക്രോഡീകരിക്കുക. ലാന്‍ഡ് ബാങ്ക് എന്ന ആശയത്തിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുക, നവകേരള നിര്‍മിതിയെ സംബന്ധിച്ച യു.എന്‍. ഡി.പി. റിപ്പോര്‍ട്ട് ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുക, വികസനത്തിന്റെ സുസ്ഥിരതയെക്കുറിച്ച് ഇതുവരെ ഉയര്‍ന്ന് വന്നിട്ടുള്ള ധാരണകള്‍ നവകേരള നിര്‍മിതിക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക, വികസന ക്യാമ്പയിനില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ പ്രാദേശികമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയും വിധം പഞ്ചായത്തുതല …

Read More »

പരിഷത്ത് ജനസംവാദസദസ്സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സുസ്ഥിരവികസനം സുരക്ഷിതകേരളം എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ജനസംവാദ സദസുകൾ കോർപ്പറേഷൻ മേഖലയിൽ മേത്തോട്ടാതാഴം വിവേകദായിനി വായനശാലയിൽ കൗൺസിലര്‍ എം.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ പ്രൊഫ.കെ.ശ്രീധരൻ, ശാസ്ത്രാവബോധം സമിതി കൺവീനർ കയനാട്ടിൽ പ്രഭാകരൻ എന്നിവർ അവതരണങ്ങൾ നടത്തി. വായനശാലാ പ്രസിഡണ്ട് ജെ.എം.ഷാജഹാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും പരിഷത്ത് മേത്തോട്ടുതാഴം യൂണിറ്റ് സെക്രട്ടറി എം.കെ.മോഹനൻ നന്ദിയും പറഞ്ഞു. പുതിയപാലം എ.കെ.ജി.ലൈബ്രറിയിൽ നടന്ന …

Read More »

വയനാട്ടില്‍ സംസ്ഥാനജാഥയ്ക്ക് സ്വീകരണം

വയനാട്: സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന തല ജനസംവാദയാത്ര വയനാട് ജില്ലാപര്യടനം പൂർത്തിയാക്കി. കണ്ണൂരിൽ നിന്നും രാവിലെ മാനന്തവാടിയിൽ എത്തിയ സംഘം കലാപരിപാടികളും വിഷയാവതരണങ്ങളുമായി ദ്വാരക, പനമരം, പുൽപ്പള്ളി, ബീനാച്ചി, കൽപ്പറ്റ, വൈത്തിരി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ജാഥാ ക്യാപ്റ്റൻ സുമ വിഷ്ണുദാസ്, വൈസ് ക്യാപ്റ്റൻ ഡോ രാജേഷ്, മാനേജർ എ പി മുരളീധരൻ, സംസ്ഥാന സെക്രട്ടറി കെ രാധൻ, പരിഷത്ത് മുൻ …

Read More »

സംസ്ഥാന ജാഥക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി

എറണാകുളം: കേരള ശാസ്ത്രസാഹിത്യ പരി ഷ ത്തിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസനം സുരക്ഷിത കേരളം – ക്വാമ്പയിന്റെ ഭാഗമായ സംസ്ഥാന ജാഥയുടെ എറണാകുളം ജില്ലയിലെ പര്യടനം മൂവാറ്റുപുഴയിൽ സമാപിച്ചു. മൂവാറ്റുപുഴ വാഴപ്പിള്ളി ജംഗ്ഷനിൽ 13-11-18 ചൊവ്വാഴ്ച വൈകുന്നേരം ചേർന്ന യോഗം മുൻ മുനിസിപ്പൽ ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ മേരി ജോർജ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡന്റ് സിന്ധു ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. മേഖലകാമ്പെയിൻ സ്വാഗത സംഘം കൺവീനർ കെ.ആര്‍.വിജയകുമാർ …

Read More »

സുസ്ഥിര കേരളം,സുരക്ഷിത കേരളം ജാഥയ്ക്കു ആലുവയിൽ ഉജ്ജ്വല സ്വീകരണം

ആലുവ: വികസന ക്യാമ്പെയിൻ മദ്ധ്യമേഖല വാഹനജാഥക്ക് നവ​ംബര്‍ 12 വൈകീട്ട് 5 മണിക്ക് ആലുവ ബാങ്ക് ജങ്ക്ഷനിൽ സ്വീകരണം നൽകി. സ്വീകരണത്തിന് മുൻപ് മൂന്ന് ലഘുനാടകങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന സ്വീകരണ ചടങ്ങിന് എം.എൻ. സത്യദേവൻ (മുൻ ജി.സി.ഡി.എ സെക്രട്ടറി, സ്വാഗതസംഘം ചെയർമാൻ) അദ്ധ്യക്ഷത വഹിച്ചു. അസ്വ. കെ.എം. ജമാലുദ്ദീൻ (സ്വാഗത സംഘം ജനറൽ കൺവീനർ) സ്വാഗതം പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി വി.മനോജ് കുമാര്‍ മുഖ്യ …

Read More »

പ്രളയാനന്തരകേരളം നിർമാണങ്ങളിൽ നിയന്ത്രണം അനിവാര്യം : പരിഷത്ത് സെമിനാർ

ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ പ്രൊഫ.പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. തൃശ്ശൂർ : പ്രളയാനന്തരം പുതിയ കേരളം കെട്ടിപ്പടുക്കുമ്പോൾ നിർമ്മാണ പ്രവർത്തനങ്ങളിലും പ്രകൃതിവിഭവ വിനിയോഗത്തിലും കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹകസമിതിയംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ പ്രൊഫ. പി.കെ. രവീന്ദ്രൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഭൂവിനിയോഗവും കേരള വികസനവും’ എന്ന സെമിനാർ സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

Read More »

തൃത്താല മേഖല വികസന പദയാത്ര

ടി.കെ.നാരായണ ദാസ് പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. തൃത്താല: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ന് ആനക്കരയിൽനിന്ന് ആരംഭിച്ച വികസന പദയാത്ര നവംബർ 3 ന് പിലാക്കാട്ടിരിയിൽ അവസാനിച്ചു. പ്രളയാനന്തര കേരളത്തിലെ വികസന പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്നാണ് ജാഥയിൽ ചർച്ച ചെയ്തത്. ആനക്കരയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് പദയാത്ര ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാറിന്റെ അധ്യക്ഷതയിൽ …

Read More »

വികസനം വ്യക്തി കേന്ദ്രീകൃതമാകാതെ സമൂഹകേന്ദ്രീകൃതമാകണം – ഐ.ആർ.ടി.സി മുൻ ഡയറക്ടർ ഡോ.എൻ.കെ.ശശിധരൻ പിള്ള

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുസ്ഥിരവികസനം സുരക്ഷിതകേരളം സംസ്ഥാനതല മദ്ധ്യമേഖല ജാഥ സ്വികരണത്തിൽ ഐ.ആർ.ടി.സി മുൻ ഡയറക്ടർ ഡോ.എൻ.കെ.ശശിധരൻ പിള്ള സംസാരിക്കുന്നു. മുളന്തുരുത്തി: ഭൂവിനിയോഗത്തിൽ കാതലായ മാറ്റം വരുത്തിക്കൊണ്ട് മാത്രമേ സുസ്ഥിരവും സുതാര്യവുമായ മറ്റൊരു കേരളത്തിന്റെ സൃഷ്ടി സാദ്ധ്യമാകൂ എന്ന് ഡോ എന്‍. കെ. ശശിധരന്‍ പിള്ള പറഞ്ഞു. ലിംഗനീതിയും സ്ത്രീ പങ്കാളിത്തവും കേരളത്തിെന്റ വികസനത്തിന്റെ അടിസ്ഥാനഘടകമായി മാറണം. നവകേരള നിർമിതിക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതല മദ്ധ്യമേഖലാ ജാഥയ്ക്ക് യൂണിവേഴ്സൽ …

Read More »

പരിഷത്ത് വികസനപദയാത്ര സമാപിച്ചു.

മാതമംഗലം: ‘സുസ്ഥിര വികസനം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി പരിഷത്ത് മാതമംഗലം മേഖലാകമ്മിറ്റി സംഘടിപ്പിച്ച പദയാത്ര സമാപിച്ചു. കെ.പി.അപ്പനു മാസ്റ്റർ ക്യാപ്റ്റനും എം.ശ്രീധരൻ മാസ്റ്റർ മാനേജറും ആയ പദയാത്ര കരിപ്പാലിൽ എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യഭാമ ഉദ്ഘാടനം ചെയ്തു. വെള്ളോറ, കുറ്റൂർ, മാതമംഗലം, ചന്തപ്പുര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കടന്നപ്പള്ളിയിൽ സമാപിച്ചു.പരിഷത്ത് ബാലവേദിയുടെ ഗായകസംഘം പദയാത്രയെ അനുഗമിച്ചു. വെള്ളോറയിൽ എൻ.കെ.ഗോവിന്ദൻ, കെ.വി.സുനുകുമാർ എന്നിവരും കുറ്റൂരിൽ പി.ദാക്ഷായണി, രജിതാ രാഘവൻ, എം.ശ്രീധരൻ …

Read More »

പരിഷത്ത് ജനസംവാദയാത്ര കോഴിക്കോട് കോർപ്പറേഷനിൽ

കോഴിക്കോട്: സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന വിഷയത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് മേഖലകൾ ആരംഭിച്ച ജനസംവാദയാത്ര കോഴിക്കോട് കോർപ്പറേഷൻ മേഖലയിൽ നവ0.5ന് പ്രയാണം നടത്തി.പ്രൊഫ.പി.ടി.അബ്ദുൽ ലത്തീഫ് തളി യുറീക്കാ ഗ്രന്ഥാലയ പരിസരത്ത് നവം 3ന് വൈകീട്ട് 5 മണിക്ക് ജാഥാ പ്രയാണം ഉദ്ഘാടനം ചെയ്തു. കെ.ടി.രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. പാവങ്ങാട്, കണ്ടം കുളങ്ങര, പുതിയ നിരത്ത് ജെട്ടി, പുതിയ നിരത്ത് ബസാർ എന്നിവിടങ്ങളിൽ ജാഥയെ സ്വീകരിച്ചു. സമാപന യോഗത്തിൽ ഡോ.ഇ.അബ്ദുൽ ഹമീദ് …

Read More »