ചാലക്കുടി മേഖലയിലെ ചാന്ദ്രദിന പ്രവർത്തനങ്ങൾ

0

21/07/23 തൃശ്ശൂർ

ശാസ്ത്ര സാഹിത്യ പരിഷത്ത് ചാലക്കുടി മേഖലയും എസ് എൻ കലിക്കൽ എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷ പരിപാടി എസ് എൻ കലിക്കൽ എൽ പി സ്കൂളിൽ വച്ച് നടന്നു. ചടങ്ങിൽ സ്കൂൾ അധ്യാപിക ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. കേരള ശാസ്ത്ര സാഹിത്യ പാരിഷത്ത് ചാലക്കുടി മേഖല സെക്രട്ടറി അമൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ടിവി ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു ചാന്ദ്രദിന ക്ലാസ് എടുത്തു. പിടിഎ പ്രസിഡണ്ട് ഡാനിഷ് ആശംസകൾ അറിയിച്ചു. തുടർന്ന് ജല റോക്കറ്റ് വിക്ഷേപണവും നടന്നു.

ചാലക്കുടി മേഖലയും സെന്റ് ആന്റണീസ് യു പി സ്കൂൾ എലിഞ്ഞിപ്രയും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷം സെന്റ് ആന്റണീസ് യു പി സ്കൂളിൽ വച്ച് നടന്നു. ചടങ്ങിൽ സ്കൂൾ അധ്യാപിക സി. ജൂലിയറ്റ് സി എം സി സ്വാഗതം ആശംസിച്ചു. കേരള ശാസ്ത്ര സാഹിത്യ പാരിഷത്ത് ചാലക്കുടി മേഖല സെക്രട്ടറി അമൽ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ് ജെസിയ സി എം സി സമ്മാനദാനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ജലറോക്കറ്റ് വിക്ഷേപണവും നടന്നു. അധ്യാപിക അനു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *