കോലഞ്ചേരി ജൂലൈ 22.-കോലഞ്ചേരി മേഖല പ്രവർത്തകയോഗം  ഗവ: എൽ പി സ്ക്കൂളിൽ ചേർന്നു. പ്രസിഡണ്ട് കെ ആർ  പത്മകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി സജീഷ് എ.എസ് സ്വാഗതം പറഞ്ഞു. കുന്നത്തു നാട് ഗ്രാമ പഞ്ചായത്ത് അംഗവും പരിഷദ് കോലഞ്ചേരി മേഖല ജോയിന്റ് സെക്രട്ടറിയുമായ എൻ. ഒ ബാബു പ്രവർത്തകയോഗം ഉൽഘാടനം ചെയ്തു. തുടർന്ന് കോലഞ്ചേരി മേഖലയിൽ നടന്ന പരിഷത്തിന്റെ 59ാം വാർഷികത്തിന്റെ ഒരു ലഘു അവലോകനവും, വാർഷികത്തിന്റെ ഭാഗമായി നടന്ന പി ടി ബി  അനുസ്മരണത്തിൽ മലയാളം സർവ്വകലാശാലയിലെ അനിൽ ചേലമ്പ്ര അവതരിപ്പിച്ച സംസക്കാരിക രംഗത്തെ പുതിയ അധിനിവേശങ്ങളെ കുറിച്ചും , വാർഷിക ഉൽഘാടനത്തിൽ സി എസ് ഐ ആർ  ശാസ്ത്രഞ്ജൻ ഗൗഹർ റാസ അവതരിപ്പിച്ച കാര്യങ്ങൾ ജില്ലാ കമ്മിറ്റി അംഗം  പ്രൊ.പി ആർ  രാഘവൻ അവതരിപ്പിച്ചു. തുടർന്ന് പ്രാദേശിക വികസനത്തിൽ എങ്ങനെ പരിഷത്തിന് ഇടപെടാമെന്നും, അത്തരത്തിൽ ഒരു പ്രദേശത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യൂണിറ്റ് ഒരു ആവശ്യ ഘടകം ആണെന്ന് സമൂഹത്തിന് തോന്നത്തക്കവിധത്തിൽ വളർന്നു വരേണ്ടതെങ്ങനെയെന്നും ജില്ലാ കമ്മിറ്റി അംഗം എം കെ രാജേന്ദ്രൻ വിശദീകരിച്ചു.  വാർഷികത്തോടനുബന്ധിച്ച് നടത്തിയ പുസ്തക വിൽപനയുടെ കണക്ക് മേഖല ട്ര ഷറർപി എം  സുകുമാരൻ അവതരിപ്പിച്ചു. ഭാവിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.എസ് എസ് .സജീഷ് സ്വാഗതവും ജോർജ്ജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *