ചാവക്കാട് മേഖല സമ്മേളനം

0

29/01/24 തൃശ്ശൂർ

ചാവക്കാട് മേഖല സമ്മേളനം 28/1/2024 ന് ജി യു പി സ്കൂളിൽ വച്ച് നടന്നു. മേഖല പ്രസിഡൻ്റ് കെ.പി മോഹൻ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ ശ്രീ.എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സിന്ധു ശിവദാസ് മേഖല റിപ്പോർട്ടും, ട്രഷറർ കെ പി ഗോപീകൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.തുടർന്ന് സംസ്ഥാന നിർവ്വാഹക സമിതി അംഗം ഡോ.കെ രാജേഷ് സംഘടന രേഖ അവതരണം നടത്തി. യൂണിറ്റ് അടിസ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, സംഘടന രേഖ എന്നിവ ചർച്ച ചെയ്യുകയും ചർച്ച അവതരണവും നടന്നു. മേഖലസെക്രട്ടറി റിപ്പോർട്ടിനും, ട്രഷറർ വരവ് ചെലവ് കണക്കിനും ഡോ. കെ രാജേഷ് സംഘടന രേഖക്കും വിശദീകരണം പറഞ്ഞു.ജില്ലാ കമ്മറ്റിയംഗം  O Aസതീശൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.

പ്രസിഡൻ്റ്: കെ.പി മോഹനൻ ബാബു.
വൈസ് പ്രസി: വി.അഷ്റഫ്
സെക്രട്ടറി: സിന്ധു ശിവദാസ്
ജോ. സെ: കെ പി ഗോപീകൃഷണൻ
ട്രഷറർ: എ ശ്രീകുമാർ
എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
സംസ്ഥാന നിർവാഹക സമിതിയംഗം വി.മനോജ് കുമാർ ഭാവി പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. സമ്മേളനത്തിൽ 58 പേർ പങ്കെടുത്തു. മേഖല സെക്രട്ടറി സമ്മേളനത്തിന് നന്ദി പറഞ്ഞു. സമ്മേളനം 4.30 ന് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *